Updated on: 1 December, 2022 4:51 PM IST
India conducted 1 lakh programs under Azadi Ka Amrit Mahotsav says Minister G Kishan Reddy

ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലുടനീളവും 150 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി, ജി കിഷൻ റെഡ്ഡി ബുധനാഴ്ച പറഞ്ഞു. 26 ആത്മീയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ആത്മീയ നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അറിയിച്ചു. 

സാംസ്കാരിക മന്ത്രാലയം, ഇറക്കിയ "ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ 28 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിലും 150 ലധികം രാജ്യങ്ങളിലും ഒരു ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വലിയ നേട്ടമാണ്, അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് (AKAM) വെറുമൊരു സർക്കാർ പരിപാടി മാത്രമല്ല, 130 കോടി ഇന്ത്യക്കാരുടെ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിൽ വലിയൊരു യുവജനസംഖ്യയുണ്ടെന്നും മതത്തിനും പ്രദേശത്തിനും ഭാഷയ്ക്കും അതീതമായി ഉയരുന്ന ഇന്ത്യയെ വിശ്വഗുരുവാക്കാൻ എല്ലാവരും ഒന്നിക്കണമെന്നും റെഡ്ഡി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ സാംസ്കാരിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. പാർലമെന്ററി കാര്യ-സാംസ്‌കാരിക സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ, ആത്മീയ സംഘടനകളുടെ ഉന്നത നേതാക്കൾ, കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പുരോഗമനപരമായ സ്വതന്ത്ര ഇന്ത്യയുടെ 75 മഹത്തായ വർഷങ്ങളുടെ സ്മരണയ്ക്കായി നടക്കുന്ന ഒരു ആഘോഷമാണ് AKAM, എന്ന് പറയുന്നു.

രാജ്യത്തിന്റെ വികസനത്തിലും അതിന്റെ പരിണാമ യാത്രയിലും പ്രധാന പങ്കുവഹിച്ച ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് സമർപ്പിക്കുന്നു. ആസാദി കാ അമൃത് മഹോത്സവത്തെ പരാമർശിച്ച് സാംസ്കാരിക മന്ത്രാലയം സാംസ്കാരിക അഭിമാനം എന്ന വിഷയത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ:  പുതിയ അണുബാധകളും മരണങ്ങളും വർദ്ധിക്കുന്നു: ലോക എയ്ഡ്‌സ് ദിനത്തിൽ നടപടിയെടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ (WHO) ഡയറക്ടർ ജനറൽ

English Summary: India conducted 1 lakh programs under Azadi Ka Amrit Mahotsav says Minister G Kishan Reddy
Published on: 01 December 2022, 04:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now