Updated on: 14 December, 2022 10:41 AM IST
India has working on making zika virus vaccine NTAGI Chief Dr. N.K. Arora

സിക്ക വൈറസിനെതിരെ പോരാടാൻ ഇന്ത്യ തയ്യാറാകണമെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) മേധാവി ഡോ എൻ‌കെ അറോറ ചൊവ്വാഴ്ച പറഞ്ഞു. കർണാടകയിൽ, 5 വയസ്സുള്ള പെൺകുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'സിക്ക വൈറസ് ഒരു മുൻ‌ഗണനാ വൈറസ് പോലെയുള്ള ഒന്നാണ്, രണ്ട് പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് സിക്ക വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നു, സിക്കയ്ക്കു വാക്‌സിൻ ലഭ്യമാക്കുന്ന ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാകും ഇന്ത്യ', അദ്ദേഹം പറഞ്ഞു.

'ഗർഭിണികൾക്ക് രോഗം ബാധിച്ചാൽ, അത് ഗർഭപിണ്ഡത്തെയും ബാധിക്കാം, പെട്ടെന്നു ഈ രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ, ആ സാഹചര്യം നേരിടാൻ നമ്മൾ തയ്യാറായിരിക്കണം,” NTAGI ചീഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം, കർണാടകയിൽ നിന്നുള്ള അഞ്ച് വയസുകാരിക്ക് തിങ്കളാഴ്ച സിക്ക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ കേസാണിതെന്നും സ്ഥിതിഗതികൾ സർക്കാർ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണെന്നും ഇത് കൈകാര്യം ചെയ്യാൻ ഞങ്ങളുടെ വകുപ്പ് നന്നായി തയ്യാറാണെന്നും കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു.

അതിനുമുമ്പ്, ഡിസംബർ ആദ്യം പൂനെയിലെ ബവ്ധാൻ പ്രദേശത്ത് 67 കാരനായ ഒരാളെ സിക വൈറസ് ബാധിച്ചതായി കണ്ടെത്തി. നവംബർ 6 ന് നാസിക് നിവാസിയായ ഇയാൾ പൂനെയിൽ എത്തിയിരുന്നു. നവംബർ 16 ന് പനിയും ചുമയും സന്ധി വേദനയും ക്ഷീണവും അനുഭവപ്പെട്ട ജഹാംഗീർ ആശുപത്രിയിൽ നവംബർ 18 ന് സ്വകാര്യ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. പൂനെ നഗരത്തിലുടനീളം സിക്ക വൈറസിന്റെ എൻടോമോളജിക്കൽ സർവേ, ഭാവിയിൽ കൂടുതൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നത് ലഘൂകരിക്കാൻ വേണ്ടി നടത്തി വരുന്നു.

പ്രധാനമായും പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകിലൂടെ പകരുന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങളിൽ നേരിയ പനി, തിണർപ്പ്, കൺജങ്ക്റ്റിവിറ്റിസ്, പേശികളിലും സന്ധികളിലും വേദന, അസ്വാസ്ഥ്യം അല്ലെങ്കിൽ തലവേദന എന്നിവ ഉൾപ്പെടുന്നു. മൈക്രോസെഫാലി, കൺജെനിറ്റൽ സിക്ക സിൻഡ്രോം, ഗില്ലിൻ-ബാരെ സിൻഡ്രോം എന്നിവയുടെ വർദ്ധിച്ച സംഭവങ്ങളുമായി കൊതുകു പരത്തുന്ന ഫ്ലാവിവൈറസ് ബന്ധപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ തിണർപ്പ്, പനി, കൺജങ്ക്റ്റിവിറ്റിസ്, പേശികളിലും സന്ധികളിലും വേദന, അസ്വാസ്ഥ്യം, തലവേദന എന്നിവ ഈ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ സാധാരണയായി 2-7 ദിവസം നീണ്ടുനിൽക്കും.

ബന്ധപ്പെട്ട വാർത്തകൾ:   Zika Virus: കർണാടകയിൽ അഞ്ച് വയസ്സുകാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

English Summary: India has working on making zika virus vaccine, NTAGI Chief Dr. N.K. Arora
Published on: 14 December 2022, 10:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now