ഇന്ത്യയില്‍നിന്നുള്ള കയര്‍-കയര്‍ ഉല്‍പ്പന്നങ്ങളുടെ 2019-20 വര്‍ഷത്തിലെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍. 2757.90 കോടി രൂപയുടേതാണ് കയറ്റുമതി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്. 2018-19 ല്‍ ഇത് 2728.04 കോടി രൂപയുടേതായിരുന്നു. 2019-20 വര്‍ഷത്തില്‍ 9,88,996 മെട്രിക് ടണ്‍ കയര്‍-കയര്‍ ഉല്‍പന്നങ്ങളാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്.
കഴിഞ്ഞ വര്‍ഷം 9,64,046 മെട്രിക് ടണ്ണാണ് കയറ്റുമതി ചെയ്തത്. ആഭ്യന്തരവിപണിയിലും കയര്‍-കയര്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ധിച്ച ആവശ്യകതയാണ് പ്രകടമാവുന്നത്. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലൂടെയാണ് കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖങ്ങള്‍ വഴിയാണ് 99 ശതമാനവും കയറ്റുമതി നടത്തുന്നത് .
The export, of coir and coir products from India worth Rs. 2757.90 crore for the year 2019-20, registering an all-time high record, which is around Rs. 30 crore higher than that of the last year i.e. 2018-19 which stood at Rs. 2728.04 crore. 9,88,996 MT of coir and coir products were exported during the year 2019-20 from the country as against 964046 MT exported during the preceding year.