Updated on: 29 October, 2022 10:55 AM IST
India needs 108 million tonnes of food grains a year to be distributed to the poor: Piyush Goyal

ദരിദ്ര രേഖയ്ക്ക് താഴെ ഉള്ളവരെ സഹായിക്കാൻ വേണ്ടി എല്ലാ മാസവും 10 കിലോ അരിയോ ഗോതമ്പോ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് വിതരണം ചെയ്യാൻ വേണ്ടി രാജ്യത്തിനു പ്രതിവർഷം 108 ദശലക്ഷം ടൺ ഭക്ഷ്യധാന്യം ആവശ്യമാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അകാല മഴ മൂലം ഉത്തർപ്രദേശിലും ബീഹാറിലും ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം കുറയുമെന്ന ആശങ്കയുണ്ടെന്ന് ഫെഡറേഷൻ ഓഫ് തെലങ്കാന ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നടന്ന ഒരു സംവേദനാത്മക സെഷനിൽ ഗോയൽ പറഞ്ഞു.

80 കോടി ജനങ്ങൾക്ക് ഇതിനകം തന്നെ ഒരാൾക്ക് 5 കിലോ ഭക്ഷ്യധാന്യം എന്ന നിരക്കിൽ നൽകുന്നുണ്ട്, അതോടപ്പം തന്നെ വളരെ ദരിദ്രരായ അന്ത്യോദയ കുടുംബങ്ങൾക്ക് 35 കിലോ ലഭിക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ 5 കിലോ അധികമായി ക്വാട്ട ഇരട്ടിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അധിക ഭക്ഷ്യധാന്യങ്ങൾക്കായി എല്ലാ മാസവും 40 ലക്ഷം ടൺ ആവശ്യമാണ്. അതിനുപുറമെ 50 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഇതിനകം ആവശ്യമാണ്. അതായത് 90 ലക്ഷം ടൺ ഭക്ഷണം ഒപ്പം ധാന്യങ്ങളായ ഗോതമ്പും അരിയും എല്ലാ മാസവും രാജ്യത്തിനു ആവശ്യമാണ്. അങ്ങനെ ഒരു വർഷം കൊണ്ട് 1080 ലക്ഷം ടൺ ആയി. പാവപ്പെട്ട ആളുകൾക്ക് ഇത് മിക്കവാറും സൗജന്യമായി ലഭിക്കും, അദ്ദേഹം പറഞ്ഞു.  

കഴിഞ്ഞ മാസം വരെ ഇന്ത്യ ചരക്ക് കയറ്റുമതിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ലോകം മുഴുവൻ പ്രതിസന്ധിയിലായതിനാൽ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരാണ്, അരി കയറ്റുമതിക്ക് 20 ശതമാനം ലെവി ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗോയൽ പറഞ്ഞു. അരിയുടെ വില സ്ഥിരമായി തുടരുകയാണെന്നും അതിനാൽ സർക്കാർ ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കയറ്റുമതി കഴിഞ്ഞ വർഷം 675 ബില്യൺ ഡോളറായിരുന്നുവെന്ന് വാണിജ്യ മന്ത്രി കൂടിയായ ഗോയൽ പറഞ്ഞു. സെപ്റ്റംബർ വരെ, ആദ്യത്തെ ആറ് മാസങ്ങളിൽ ഏകദേശം 17 ശതമാനം വളർച്ചയിലാണ്, ഈ വർഷം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം, 750 ബില്യൺ യുഎസ് ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം പ്രത്യാശിച്ചു. കയറ്റുമതി ഇന്ത്യയുടെ ഭാവിയെ നിർവചിക്കാൻ പോകുകയാണെന്നും അത് ഒരു ഉൽപ്പാദന കേന്ദ്രമാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: 54,000 ഹെക്ടറിൽ ഗോതമ്പ് വിതച്ചു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 59% വർധന: സർക്കാർ കണക്കുകൾ

English Summary: India needs 108 million tonnes of food grains a year to be distributed to the poor: Piyush Goyal
Published on: 29 October 2022, 10:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now