Updated on: 4 December, 2020 11:18 PM IST


ഇന്ത്യയിൽ ഉള്ളി വില ക്രമാതീതമായി വര്‍ധിച്ച് സാഹചര്യത്തിൽ വില നിയന്ത്രിക്കാന്‍ ഈജിപ്തില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ നീക്കം. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുക.ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും വില നിയന്ത്രിക്കാനുമായി 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി നാഫെഡിലൂടെയാണ് വിപണില്‍ എത്തിക്കുക.ഇറക്കുമതി ചെയ്യുന്ന സവാള സംസ്ഥാനങ്ങൾക്ക് കിലോഗ്രാമിന് 52-60 രൂപ നിരക്കിൽ വിതരണം ചെയ്യും.

ആദ്യപടിയായി ഈജിപ്തിൽ നിന്ന് 6,090 ടൺ സവാളയ്ക്ക് എം‌എം‌ടി‌സി ഓർഡർ കൊടുത്തിട്ടുണ്ട്. ഇത് മുംബൈയിലെ നവ ഷെവയിൽ (ജെ‌എൻ‌പി‌ടി) എത്തിച്ചേരും. കിലോഗ്രാമിന് 52-55 രൂപ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.ഉള്ളി വില വർധിച്ചതോടെ പല ഹോട്ടലുകളും ഉള്ളി ഉപയോഗം പകുതിയാക്കി ചുരുക്കി. ഉള്ളി വില വർധിച്ചതോടെ പല ഹോട്ടലുകളും സാമ്പാറിന് ഉള്ളി ഉപയോഗം പകുതിയാക്കി ചുരുക്കി. മാംസ വിഭവങ്ങൾക്കൊപ്പം സവാള അരിഞ്ഞു നൽകുന്ന പതിവു പല ഹോട്ടലുകളും താൽക്കാലിമായി നിർത്തിയിരിക്കുകയാണ്.

English Summary: India to import onion from Egypt
Published on: 26 November 2019, 04:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now