ആർമിയിൽ ബിടെക് ഫൈനൽ ഇയർ ക്ലാസ്സ് അവിവാഹിത ആൺകുട്ടികൾക്കു അവസരം. സ്ഥിരം കമ്മിഷൻഡ് ഓഫിസറായി ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് (TGC-138) വഴിയാണ് അവസരം. ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ 2024 ജനുവരിയിൽ കോഴ്സ് തുടങ്ങും. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് joinindianarmy.nic.in ൽ ഓൺലൈനായി അപേക്ഷകളയക്കാം.
ബന്ധപ്പെട്ട വാർത്തകൾ: എൻസിഇആർടിയിലെ 347 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് മേയ് 17ന് വൈകിട്ടു 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/05/2023)
വിദ്യാഭ്യാസ യോഗ്യത
സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ശാഖകളിലും ബിആർക്കിലും പഠിക്കുന്നവർക്കാണ് അവസരം. ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
പ്രായപരിധി
ജനനം 1997 ജനുവരി രണ്ടിനു മുൻപോ 2004 ജനുവരി ഒന്നിനു ശേഷമോ ആകരുത്. ഫൈനൽ പരീക്ഷ 2004 ജനുവരി ഒന്നിനു ശേഷമായിക്കൂടാ.
മാർക്കിൻറെ അടിസ്ഥാനത്തിൽ, 5 ദിവസത്തോളം നീണ്ടു നിൽക്കുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും (എസ്‌എസ്‌ബി). കർശനമായ മെഡിക്കൽ പരിശോധനയ്‌ക്കും വിധേയരാകണം. ആരോഗ്യം, പൊക്കം, തൂക്കം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കപ്പെടുക.
സൗജന്യ പരിശീലനത്തിനു ചേരുമ്പോൾ ലഭിക്കുന്ന ഷോർട് സർവീസ് കമ്മിഷൻ 49 ആഴ്ചത്തെ കോഴ്സ് പൂർത്തിയാക്കുന്നതോടെ പെർമനന്റാക്കും. പരിശീലന കാലത്ത് 56,100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡുണ്ട്.