രാജ്യത്തു, പരിസ്ഥിതി സംരക്ഷണത്തിലേക്ക് മൂൻതൂക്കം വർധിപ്പിക്കാൻ രാജ്യമൊട്ടാകെ വൃക്ഷത്തൈകൾ വളർത്താൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ ഗ്രീൻ കൗൺസിൽ (ഐജിസി). ഈ നീക്കം, പൊതുജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുമെന്ന് ഇന്ത്യൻ ഗ്രീൻ കൗൺസിലിന്റെ ദേശീയ സംഗമത്തിൽ പരിസ്ഥിതി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
അതോടൊപ്പം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പരിസ്ഥിതി സമിതികൾ രൂപീകരിക്കാനും, പരിസ്ഥിതി വിദഗ്ദ്ധർ ദേശീയ സംഗമത്തിൽ നിർദേശം മുന്നോട്ട് വെച്ചു. രാജ്യമൊട്ടാകെ വൃക്ഷത്തൈ നട്ടു വളർത്തുന്ന പദ്ധതി, പൊതു ജനങ്ങളിലും, വിദ്യാർത്ഥികളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും, അവബോധവും സൃഷ്ടിക്കുമെന്ന് ഇന്ത്യൻ ഗ്രീൻ കൗൺസിലിന്റെ വക്താക്കൾ വ്യക്തമാക്കി.
ഇന്ത്യൻ ഗ്രീൻ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് എം.ഷെരിഫ് ദേശീയ സംഗമം ഉദ്‌ഘാടനം ചെയ്‌തു, ദേശീയ ട്രഷറർ ഡോ. എ. പി. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിപിസിസി സൗത്ത് ഇന്ത്യൻ സോൺ ചെയർ മാൻ രാജീവ് ജോസഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: മലയോര ജനതയുടെ മനസ്സറിഞ്ഞ് വനസൗഹൃദ സദസ്സ്, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും: മന്ത്രി എ കെ ശശീന്ദ്രൻ
Pic Courtesy: Pexels.com
Source: Indian Green Council