ഇന്ത്യൻ നേവിയിലെ സെയിലർ (എം.ആർ) തസ്തികയിലേക്കുള്ള നിയമനം ആരംഭിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 2 ആണ്. 300 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 1500 പേർക്കായി എഴുത്ത് പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും നടത്തും. നിശ്ചിത കട്ടോഫ് മാർക്കുള്ളവർക്ക് എഴുത്ത് പരീക്ഷയുണ്ടാവും. കട്ടോഫ് മാർക്ക് ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് ജയമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2002 ഏപ്രിൽ 1നും 2005 മാർച്ച് 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന candidate login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ലോഗിൻ വിവരങ്ങൾ നൽകിയതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ഓൺലൈനായി ഫീസടയ്ക്കാം. ഇത് കഴിഞ്ഞാൽ submit ൽ ക്ലിക്ക് ചെയ്യുക. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുക.
സംഗീത കോളേജിൽ ഡാൻസ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുകൾ
എൻ.പി.സി.ഐ.എല്ലിലെ 250 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം