ഇന്ത്യൻ നാവിക സേനയിൽ എക്സിക്യൂട്ടീവ് ഐ.ടി ബ്രാഞ്ച് ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം. ബി.ഇ, ബി.ടെക്, എം.ടെക്, സി.എസ്.ഇ, സോഫ്റ്റ്‌വെയർ സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി, സിസ്റ്റം ആഡ്മിൻ ആൻ്‍ഡ് നെറ്റ്‌വർക്കിങ്, കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്‌വർക്കിങ് തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞവർക്ക് അവസരം.
ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം
50 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കോഴ്സ് ഏഴിമല നാവിക അക്കാദമിയിൽ ജൂലൈയിൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ എസ്.എസ്.ബി അഭിമുഖത്തിന് വിളിക്കും. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം.
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10.
വിദ്യാഭ്യാസ യോഗ്യത
ഈ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ബി.ഇ, ബി.ടെക്, എം.ടെക്, സി.എസ്.ഇ, സോഫ്ട്വെയർ സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി, സിസ്റ്റം ആഡ്മിൻ ആൻ്‍ഡ് നെറ്റ്വർക്കിംഗ്, കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിംഗ്, ഡേറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ സയൻസ് എന്നിവയിലേതെങ്കിലും ഒന്ന് ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയവരായിരിക്കണം. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടായിരിക്കുകയും വേണം.
പ്രായപരിധി
1997 ജൂലൈ 2നും 2003 ജനുവരി 1നും ഇടയിൽ ജനിച്ചവർ അപേക്ഷിച്ചാൽ മതിയാകും. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
എസ്.എസ്.ബി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ നേവി എസ്.എസ്.സി ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുക. അഭിമുഖത്തിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.