ഇന്ത്യൻ നേവി അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡ് വിവിധ നിയുക്ത ട്രേഡുകളിലായി 338 അപ്രന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികൾ ജൂൺ 21ന് ആരംഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ indiannavy.nic.in വഴി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ തീയതി: ഓഗസ്റ്റ് 22, 2022. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: ഐബിപിഎസ് 4016 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 8 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
തസ്തിക: അപ്രന്റിസ്
ഒഴിവുകളുടെ എണ്ണം: 338
ശമ്പളം
പേ സ്കെയിൽ: അപ്രന്റീസ്ഷിപ്പ് നിയമങ്ങൾ അനുസരിച്ച്
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/06/2022)
2 ട്രേഡ് വൈസ് വിശദാംശങ്ങൾ
ഒരു വർഷത്തെ പരിശീലനം
ഇലക്ട്രീഷ്യൻ: 49
ഇലക്ട്രോപ്ലേറ്റർ: 01
മറൈൻ എഞ്ചിൻ ഫിറ്റർ: 36
ഫൗണ്ടറി മാൻ: 02
പാറ്റേൺ മേക്കർ: 02
മെക്കാനിക്ക് ഡീസൽ: 39
ഇൻസ്ട്രുമെന്റ് മെക്കാനിക്ക്: 08
മെഷിനിസ്റ്റ്: 15
മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്: 15
പെയിന്റർ (ജനറൽ): 11
ഷീറ്റ് മെറ്റൽ വർക്കർ: 03
പൈപ്പ് ഫിറ്റർ: 22
മെക്കാനിക് റഫർ ആന്റ് എസി: 08
ടെയിലർ (ജനറൽ): 04
വെൽഡർ (ഗ്യാസ് ആന്റ് ഇലക്ട്രിക്): 23
ഇലക്ട്രോണിക്സ് മെക്കാനിക്ക്: 28
ഷിപ്പ് റൈറ്റ് വുഡ്: 05
മേസൺ ബിൽഡിംഗ് കൺസ്ട്രക്ടർ: 08
I&CTSM: 03
ബന്ധപ്പെട്ട വാർത്തകൾ: അസം റൈഫിൾസിൽ ഗ്രൂപ്പ് ബി & സി തസ്തികകളിലേക്ക് നിയമനം നടത്തുന്നു
രണ്ടുവർഷത്തെ പരിശീലനം
ഷിപ്പ് റൈറ്റ് സ്റ്റീൽ: 20
റിഗ്ഗർ: 14
ഫോർജർ ആന്റ് ഹീറ്റ് ട്രീറ്റർ: 01
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം കൂടാതെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിലെ ഐടിഐ കോഴ്‌സും പാസായിരിക്കണം.
പ്രായപരിധി
1 ഓഗസ്റ്റ് 2001 നും 31 ഒക്ടോബർ 2008 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം ഉദ്യോഗാർത്ഥികൾ.