റെയിൽവെ സ്റ്റേഷനുകളിലെ ഭക്ഷണ വില കുത്തനെ ഉയർത്തി. 5 ശതമാനം പുതുക്കിയ ജിഎസ്ടി കൂടി ഉൾപ്പെടുത്തി വില വർധിപ്പിച്ചതായി റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഉത്തരവിറക്കി. ഫെബ്രുവരി 24 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നവർ ഒരു പഴംപൊരിക്ക് 20 രൂപയും, ഊണിന് 95 രൂപയും നൽകേണ്ടി വരും. ഇതിനുമുമ്പ് പഴംപൊരിക്ക് 13 രൂപയും, ഊണിന് 55 രൂപയുമാണ് വില ഈടാക്കിയിരുന്നത്.
കൂടുതൽ വാർത്തകൾ: വിലയിടിവ്; രണ്ട് ഏക്കർ സവാള കർഷകൻ ട്രാക്ടർ കയറ്റി നശിപ്പിച്ചു
32 രൂപയായിരുന്ന മുട്ടക്കറി 50 രൂപയായും, കടലക്കറി 28ൽ നിന്ന് 40 ആയും ഉയർത്തി.ചിക്കൻ ബിരിയാണിക്ക് 100 രൂപയും എണ്ണ പലഹാരങ്ങൾക്ക് 25 രൂപും നൽകണം. മുട്ട ബിരിയാണിക്ക് 80 രൂപയും, വെജിറ്റബിൾ ബിരിയാണിക്ക് 70 രൂപയുമാണ് പുതുക്കിയ നിരക്ക്.
പുതുക്കിയ നിരക്ക് ഇങ്ങനെ..
ഭക്ഷണം | പുതിയ നിരക്ക് | പഴയ നിരക്ക് |
ഊണ് + മീൻ കറി | 95 | 59 |
മസാല ദോശ | 25 | 16 |
ബോണ്ട സെറ്റ് | 30 | 21 |
മുട്ട കറി | 50 | 32 |
ഓംലെറ്റ് | 35 | 24 |
വെജിറ്റബിൾ കട്ലെറ്റ് | 40 | 27 |
ഉള്ളി വട സെറ്റ് | 25 | 17 |
പഴം പൊരി | 20 | 13 |
സമോസ | 25 | 17 |
ഇഡ്ഡലി സെറ്റ് | 20 | 13 |
അപ്പം+കടലക്കറി | 50 | 40 |