Updated on: 4 December, 2020 11:18 PM IST
രാജ്യത്തെ ആദ്യത്തെ റീജണൽ ഫുഡ് അനലിറ്റിക്കൽ ആൻഡ‌് റിസർച്ച് ലബോറട്ടറി കൂത്തുപറമ്പിൽ സ്ഥാപിക്കുന്നു. വലിയവെളിച്ചം വ്യവസായ വികസനകേന്ദ്രത്തിന് സമീപം അഞ്ചര ഏക്കർ സ്ഥലത്താണ് ലാബ് സ്ഥാപിക്കുന്നത്.സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ഫുഡ് അനലിറ്റിക്കൽ ആൻഡ‌് റിസർച്ച് ലാബ്  സ്ഥാപിക്കുന്നത്. 

രാജ്യത്ത് ആദ്യമായാണ് അനലിറ്റിക്കൽ ആൻഡ‌് റിസർച്ച് ലാബ് സ്ഥാപിക്കുന്നത്. വിദഗ്ധപരിശോധനയിൽ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കാമെന്നതോടൊപ്പം വിഷാംശത്തിന്റെ അളവും പ്രതിവിധിയും ഉൾപ്പെടെ കണ്ടെത്താമെന്നതാണ് റിസർച്ച് ലാബിന്റെ പ്രത്യേകത. കുപ്പിവെള്ളത്തിൽ അടങ്ങിയിട്ടുള്ള മായം കണ്ടെത്താനും സാധിക്കും.15 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്കുവേണ്ടി ആദ്യഘട്ടത്തിൽ അഞ്ചുകോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് റിസർച്ച് ലാബ് സ്ഥാപിക്കുന്നത്. 
English Summary: India's first food analytical research lab at Koothuparamba
Published on: 02 March 2019, 01:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now