വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും മാത്രമല്ല സ്ഥാപനങ്ങൾക്കും കൃഷി ചെയ്യാം.അതും കൃഷി വകുപ്പിന്റെ സഹായത്തോടെ . ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിൽ ടെറസിൽ ,
കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മട്ടുപ്പാവ് (ടെറസ്) കൃഷി ആരംഭിക്കാം. ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലെ ടെറസിൽ ഹൃസ്വകാലവിളകൾ കൃഷി ചെയ്യാം. പണമൊന്നും അധികം ചെലവാകില്ല
മട്ടുപ്പാവ് കൃഷി/Terrace farming
ഹ്രസ്വകാല കൃഷികളാണ് ഓഫിസുകളിലെ മട്ടുപ്പാവിൽ ഉത്തമം. തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ കൃഷി ചെയ്യാം.
കൃഷി ആരംഭിക്കുന്നതിനു മുൻപ് ടെറസ് മുഴുവൻ ടാർപോളിൻ വിരിക്കണം. ടെറസിൽ മണ്ണുനിരത്തി കൃഷി ചെയ്യരുത്. മൺചട്ടികളോ, ഗ്രോ ബാഗോ ഉപയോഗിക്കാം.
സ്ഥാപനങ്ങളുടെ കൃഷിക്ക് 100 ശതമാനം സാമ്പത്തിക സഹായമാണു സർക്കാർ നൽകുന്നത്. പ്രൊജക്ട് തയാറാക്കി അടുത്തുള്ള കൃഷിഭവനു സമർപ്പിക്കണം. 1 ലക്ഷം രൂപ വരെ സഹായം ലഭിക്കും. 1 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ ഡയറക്ടറേറ്റിൽനിന്ന് അനുമതി വാങ്ങണം.
വ്യക്തികൾക്കും സർക്കാർ സഹായം നൽകുന്നുണ്ട്. 25 ഗ്രോ ബാഗിന് 2000 രൂപ ചെലവു വരുമ്പോൾ 1500 രൂപ സർക്കാർ സബ്സിഡി നൽകും. 500 രൂപ മാത്രമേ ഗുണഭോക്തൃ വിഹിതം വേണ്ടതുള്ളൂ. ഗ്രോ ബാഗിൽ തൈകളോ വിത്തുകളോ ആണു നൽകുക. കൃഷി ഭവൻ വഴി നൽകുന്ന ഗ്രോ ബാഗിൽ 8 കിലോ മണ്ണ്, 1.5 കിലോ ചകിരിച്ചോർ കംപോസ്റ്റ്, 300 ഗ്രാം മണ്ണിര കംപോസ്റ്റോ ചാണകമോ, 100 ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, 15 ഗ്രാം സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ വളം എന്നിവ കാണും. 25 യൂണിറ്റാണ് ഒരാൾക്കു നൽകുക.
സബ്സിഡികൾSubsidies
ടെറസിനു മുകളിൽ ജി ഐ പൈപ്പ് ഉപയോഗിച്ചുള്ള തിരി നനയ്ക്ക് 4000 രൂപ ചെലവു വരുമ്പോൾ 2000 രൂപ സബ്സിഡിയുണ്ട്. There is a subsidy of Rs 2000 while the wick using a GI pipe above the terrace costs Rs 4,000.
ഫാമിലി ഡ്രിപ് ഇറിഗേഷന് 10000 രൂപയാണു ചെലവു വരുന്നതെങ്കിൽ 75 ശതമാനം സബ്സിഡി നൽകും.
ടെറസിനു മുകളിൽ മഴമറ കൃഷി ചെയ്യാനും സാമ്പത്തിക സഹായം നൽകുന്നുണ്ട്. 10 സ്ക്വയർ മീറ്ററിന് 5000 രൂപയാണു സബ്സിഡി . 100 സ്ക്വയർ മീറ്ററുണ്ടെങ്കിൽ അരലക്ഷം രൂപ സബ്സിഡി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനിൽ ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അറിഞ്ഞിരിക്കാംകോഴിയുടെ ജനുസ്സുകള്‍; മുട്ടയ്ക്കും ഇറച്ചിക്കും