Updated on: 19 December, 2024 1:59 PM IST
കാർഷിക വാർത്തകൾ

1. നാളികേര വികസന ബോർഡിന്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഇതുവരെ അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷയായി നൽകിയിരുന്നത്. രണ്ടുലക്ഷം രൂപ വരെ ചികിത്സാ ചിലവുകൾക്കു ധനസഹായമായും ലഭിക്കും. 18 നും 65 നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്തൃ വിഹിതമായ 239 രൂപ വാർഷിക പ്രീമിയമടച്ച് ഇൻഷുറൻസ് പരിരക്ഷ നേടാവുന്നതാണ്. നാളികേര വികസന ബോർഡിന്റെ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും.

കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡന്റ്/കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ/ സിപിസി ഡയറക്ടർ തുടങ്ങിയവർ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോറം, വയസ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഓൺലൈൻ പേയ്‌മെന്റ് സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, കേര ഭവൻ, എസ്ആർവി റോഡ്, കൊച്ചി – 682011, വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിലോ (www.coconutboard.gov.in) സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമായോ (0484-2377266) ബന്ധപ്പെടണം.

2. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന, 6 മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് khadi.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. 30,000 രൂപയാണ് ഫീസ്. ഫീൽഡ് ട്രെയിനിങ്ങിനു ചിലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസായി 50 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 28. കൂടുതൽ വിവരങ്ങൾക്ക് 80895 30650 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനം. അടുത്ത നാലു ദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നതിനാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

English Summary: Insurance coverage for coconut workers, beekeeping training... more agriculture news
Published on: 19 December 2024, 01:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now