Updated on: 22 September, 2025 5:26 PM IST
കാർഷിക വാർത്തകൾ

1. മുൻഗണനാവിഭാഗത്തിൽ (പിങ്ക് കാർഡ് ) നിലവിൽ വന്നിട്ടുള്ള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ മുൻഗണനേതര (വെള്ള, നീല) റേഷൻ കാർഡ് ഉടമകളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു. പൊതുജന സേവനകേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ മുഖേനയോ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിർധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ (21 വയസ്സിനു മുകളിൽ പ്രായമായ പുരുഷന്മാരില്ലാത്ത) കുടുംബം, അവിവാഹിതയായ അമ്മ / ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബം, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം ബി. പി.എൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, എസ്.സി /എസ്.ടി , ആശ്രയ പദ്ധതിയിൽ അംഗങ്ങളായുളളവർ, കുടുംബത്തിലെ ആർക്കെങ്കിലും ഗുരുതരരോഗമുള്ളവർ , പരമ്പരാഗത തൊഴിലാളികളുടെ കുടുംബങ്ങൾ , അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർ, 65 വയസ്സിനുമുകളിൽ പ്രായമുളളവർ, പുറമ്പോക്കിൽ താമസിക്കുന്നവർ, പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമായവർ, മറ്റു സാമൂഹ്യ ഭവന പദ്ധതിയിൽ ഉൾപ്പെട്ട് വീട് ലഭ്യമായവർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.

2. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) 'റബ്ബർതോട്ടങ്ങളിലെ ഇടവിളക്കൃഷി'യിൽ ഓൺലൈൻ പരിശീലനം നടത്തുന്നു. 2025 സെപ്റ്റംബർ 23-ാം തീയതി രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിശീലനം. മലയാളം ആയിരിക്കും പരിശീലന മാധ്യമം. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 94959 28077 എന്ന ഫോൺ നമ്പരിലോ 0481 2351313 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

3. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.1 മീറ്റര്‍ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) അറിയിപ്പ് നല്കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: Intercropping in rubber plantations: Online training, You can apply for preferential ration card... more agricultural news
Published on: 22 September 2025, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now