Updated on: 11 January, 2023 5:12 PM IST
International Millet Year: Special Edition launching by Krishi Jagaran

അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൻ്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രുപാല കൃഷി ജാഗരന്റെ "മില്ലറ്റ് സ്പെഷ്യൽ എഡിഷൻ" 2023 ജനുവരി 12 ന് വൈകീട്ട് 4.30 ന് കൃഷി ജാഗരൺ ആസ്ഥാനത്ത് വെച്ച് പുറത്തിറക്കും. 12 ഭാഷകളിലായി 24 എഡിഷനുകളാണ് പുറത്തിറക്കുന്നത്, ഒരു മഹത്തായ പരിപാടിയ്ക്കാണ് കൃഷി ജാഗരൺ മുൻകൈയെടുക്കാൻ ഒരുങ്ങുന്നത്.

ഐക്യരാഷ്ട്രയുടെ സഭ ഭക്ഷ്യ കാർഷിക സംഘടന (FAO) ചെറുധാന്യങ്ങളുടെ കൃഷി വർധിപ്പിക്കുന്നതിനായും ഉപയോഗം കൂട്ടുന്നതിനും വേണ്ടി 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി 2023 ജനുവരി മാസത്തിൽ 12 ഭാഷകളിൽ ചെറുധാന്യങ്ങളുടെ മാസികയുടെ പ്രത്യേക പതിപ്പ് കൃഷി ജാഗരൺ പുറത്തിറക്കുന്നത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രുപാല, ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (എആർഡിഒ) സെക്രട്ടറി ജനറൽ ഡോ. മനോജ് നർദിയോസിങ്, ഉത്തരാഖണ്ഡ് കൃഷിമന്ത്രി ഗണേഷ് ജോഷി,ഡോ. അശോക് ദൽവായ്, നാഷണൽ റെയിൻഫെഡ് ഏരിയ അതോറിറ്റി (എൻആർഎഎ) എന്നിവരുടെ സാന്നിധ്യത്തിൽ കൃഷി ജാഗരന്റെ എഡിറ്റർ-ഇൻ-ചീഫ് എം.സി.ഡൊമിനിക് ദീപം തെളിച്ച് സമ്മേളനത്തിന് തുടക്കം കുറിക്കും.

ഐസിഎആർ (ഡികെഎംഎ) പ്രോജക്ട് മാനേജർ ഡോ.എസ്.കെ.മൽഹോത്ര ഉദ്ഘാടന പ്രസംഗം നടത്തും. റാണി ലക്ഷ്മി ബായി കേന്ദ്ര കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. എ.കെ. സിംഗ്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറൽ ജേർണലിസ്റ്റ് പ്രസിഡന്റ് ലീന ജോഹാൻസൺ, ജി.ബി. പന്ത് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. മൻമോഹൻ സിംഗ് ചൗഹാൻ, ബിർസ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ഓംകാർ നാഥ് സിംഗ്, ഡോ. ​​പി.കെ പന്ത്, കൃഷി ജാഗരൺ COO,പിഎസ് സൈനി സീനിയർ വൈസ് പ്രസിഡന്റ്, ഷൈനി ഡൊമിനിക് ഡയറക്ടർ കൃഷി ജാഗരൺ, തുടങ്ങിയവർ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ:കേരളത്തില്‍ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്ന് ഡോ. ആർ ബിന്ദു

English Summary: International Millet Year: Special Edition launching by Krishi Jagaran
Published on: 11 January 2023, 05:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now