Updated on: 17 September, 2021 7:00 PM IST
Invest Rs.29 daily and get Rs.4 Lac; know about these LIC policies

രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (LIC) പല തരത്തിലുള്ള പോളിസികൾ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറെ ആദായം നൽകുന്ന രണ്ടു പോളിസികളെകുറിച്ചാണ് എവിടെ പറയുന്നത്. 

വനിതകൾക്കായി ആധാര്‍ ശില            

സ്ത്രീകൾക്ക് ഇൻഷുറൻസ് സംരക്ഷണത്തിനൊപ്പം വരുമാനവും നൽകുന്ന പ്രത്യേക പദ്ധതിയാണ്   എൽഐസി ആധാര്‍ ശില. പദ്ധതിക്ക് കീഴിൽ ദിവസം 29 രൂപ വീതം നീക്കി വെച്ചാൽ പരമാവധി നാലു ലക്ഷം രൂപ നേടാം. ഇതിനു കീഴിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 25,000 രൂപയാണ്.

ആധാര്‍ കാര്‍ഡുള്ള വനിതകൾക്ക് ആധാര്‍ ശില പദ്ധതിയിൽ അംഗമാകാം. കുറഞ്ഞത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ നിക്ഷേപം നടത്താൻ ആകും. ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന എൻ‌ഡോവ്‌മെൻറ് പോളിസിയാണിത്. പോളിസി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാൽ ഇതിൽ നിന്ന് ലോൺ ലഭിക്കും. ആക്സിഡൻറ് റൈഡർ, പെർമനന്റ് ഡിസെബിലിറ്റി റൈഡർ എന്നീ ഫീച്ചറുകളും പോളിസിക്കുണ്ട്.

പ്രീമിയം അടക്കാതെ കാലഹരണപ്പെട്ട പോളിസികൾ അവസാന പ്രീമിയം അടവ് കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ പുതുക്കാം. നിക്ഷേപത്തിന് ആദായനികുതി ഇളവുകൾ ലഭ്യമാണ്. പോളിസി എടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷം പോളിസി ഉടമ മരണമടഞ്ഞാൽ അധിക ലോയൽറ്റി തുക ലഭിക്കും.

എൽഐസി ജീവൻ ആനന്ദ് പോളിസിയും ഇൻഷുറൻസ്

സംരക്ഷണത്തിനൊപ്പം സമ്പാദ്യം എന്ന രീതിയിലും ഉപകരിക്കുന്നതാണ്. നിക്ഷേപകർക്ക് ആകര്‍ഷകമായ ബോണസുകൾ ഈ പദ്ധതിക്ക് കീഴിൽ ലഭ്യമാണ്. 18 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് പദ്ധതിയിൽ അംഗമാകാം. നിക്ഷേപം കാലാവധി പൂർത്തിയാക്കുമ്പോൾ ഉറപ്പായ വരുമാനം ലഭിക്കും.

പോളിസിയുടെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്ന് ബോണസ് തുകയാണ്. പോളിസി നിക്ഷേപകർ 15 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപം നടത്തിയാൽ അധിക ബോണസ് ലഭിക്കും. നിക്ഷേപകന് മരണം സംഭവിച്ചാൽ, നോമിനികൾക്ക് മാന്യമായ വരുമാനം ലഭിക്കുന്നുണ്ടെന്നും പദ്ധതി ഉറപ്പുവരുത്തും.

125 ശതമാനം സം അഷ്വേര്‍ഡ് തുകയാണ് നോമിനിക്ക് നൽകുക. ഈ പദ്ധതിക്ക് കീഴിലെ ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷം രൂപയാണ്. പദ്ധതിയിൽ അംഗമാകുന്ന പ്രായവും അടക്കുന്ന പ്രീമിയം തുകയും അനുസരിച്ച് സം അഷ്വേര്‍ഡ് തുകയും വ്യത്യാസപ്പെടും.

LIC പോളിസി: ഒരു പ്രാവശ്യം പണം അടച്ചാൽ മതി, ഇരട്ടിയിലധികം നിക്ഷേപം

മുടങ്ങിയ പോളിസികൾ പുതുക്കാനായി അവസരമൊരുക്കി എൽ ഐ സി LIC

English Summary: Invest Rs.29 daily and get Rs.4 Lac; know about these LIC policies
Published on: 17 September 2021, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now