ആശുപത്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ടെലിമെഡിസിൻ, ഭവന ആരോഗ്യസുരക്ഷ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട യാത്ര തുടങ്ങി ആരോഗ്യ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് നീതിആയോഗ് പ്രസിദ്ധീകരിച്ചു.
നീതി ആയോഗ് CEO അമിതാഭ് കാന്ത്, അംഗം ഡോ. വി കെ പോൾ, അഡീഷണൽ സെക്രട്ടറി ഡോ. രാജേഷ് സർവാൾ എന്നിവർ ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.
2016 മുതൽ ഇന്ത്യയുടെ ആരോഗ്യസുരക്ഷാ വ്യവസായരംഗത്ത് 22%ന്റെ വാർഷിക വളർച്ച നിരക്ക് കാണാനാകും. ഈ നിരക്കിൽ, 2022 ഓടെ ഇത് 372 ശതകോടി US Dollar ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുമാനത്തിന്റെയും തൊഴിലിന്റെയും കാര്യത്തിൽ ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ മേഖലയായി ആരോഗ്യസുരക്ഷ രംഗം മാറിയിരിക്കുന്നു.
വൃദ്ധരുടെ ജനസംഖ്യ അനുപാതം, വളരുന്ന മധ്യവർഗ്ഗം, ഉയരുന്ന ജീവിതശൈലി രോഗങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഉയർന്നതോതിലുള്ള ആവശ്യകത, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വർധിച്ച തോതിലുള്ള സ്വകാര്യത തുടങ്ങി നിരവധി ഘടകങ്ങൾ ഇന്ത്യയുടെ ആരോഗ്യസുരക്ഷാ മേഖലയുടെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട്.
കോവിഡ്-19 മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളികൾ മാത്രമല്ല മറിച്ച് വളരുന്നതിനുള്ള നിരവധി അവസരങ്ങളും നൽകിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ചേർന്ന് ഇന്ത്യയുടെ ആരോഗ്യ വ്യവസായ രംഗം നിക്ഷേപത്തിനായി സജ്ജമാക്കിയിരിക്കുന്നു.