1. പുഞ്ച പമ്പിങ് സബ്‌സിഡി ഇനത്തിൽ 35.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ പുഞ്ച സ്‌പെഷ്യൽ ഓഫീസുകൾക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റ് വകയിരുത്തൽ 15.75 കോടിയായിരുന്നതിൽ, 25.75 കോടി രൂപ വരെ വിതരണം ചെയ്‌തു. ഇപ്പോൾ ബജറ്റ് വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തി സബ്‌സിഡി പൂർണമായും വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭ്യമാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
2. കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് വ്യക്തിഗതമായോ / ഗ്രൂപ്പായോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോം സിഡിഎസ്സില്‍ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497 2702080 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ പെയ്യുന്നത്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ന്യൂനമർദ്ദ പാത്തിക്ക് പുറമേ മൺസൂൺ പാത്തിയും സജീവമാണ്. അടുത്ത 24 മണിക്കൂർ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.