(കർഷകനായ താഷ്ക്കെന്റ് പൈകട അയച്ചു തന്നത്.)
കണ്ണ് ഉള്ളവർ കാണട്ടെ ചെവി ഉള്ളവർ കേൾക്കട്ടെ .... കേരളത്തിൽ കൃഷി വളരുകയാണോ തളരുകയാണോ ? 1000 കിലോ വെണ്ടക്ക തൊട്ട് ഉള്ള പച്ചക്കറികൾ നൽകാൻ തയ്യാർ ആയ കർഷകർ നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ എന്തിന് വേണ്ടി നാം വിഷമുള്ളത് വാങ്ങിക്കാൻ തമിഴ്നാടിന് പോകുന്നു ? ഈ കൊവിഡാന്തരം കേരളത്തിലെ കാർഷിക മേഖലയിൽ നല്ല മാറ്റത്തിന് എന്ത് ചെയ്യാൻ പറ്റും ? തൊടുപുഴ, എറണാകുളം , മാങ്കുളം തുടങ്ങിയ മേഖലകളിൽ പടർന്നു പന്തലിച്ച കാഡ്‌സ് എന്ന കർഷക പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ പറയുന്നത് കേൾക്കുക .
ഒരു കൃഷിയും ചെയ്യാതെ കൃഷി ക്ലാസ്സ് ഉപജീവനം മാക്കി നടക്കുന്നവർ തീർച്ചയായും ഈ വീഡിയോ കാണണം ഇന്ന് ലോകപരിസ്ഥിദിനം നമ്മുടെ കൃഷി ഡിപ്പാർട്ട്മെന്റ് കണ്ട് പഠിക്കേണ്ട കാര്യങ്ങൾ . കർഷകർക്ക് നല്ല വിത്തുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഡ്‌സ് വിത്ത് ബാങ്ക് വളരെ നല്ല പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നു ഒന്നര ടൺ അതായത് മൂന്നര ലക്ഷം രൂപയുടെ ഇഞ്ചി വിത്ത്തൊട്ട് വിവിധ ഇനം കാർഷിക വിത്തുകൾ ഇവിടെ ലഭ്യമാണ് . കൂടാതെ കർഷകർ ഉൽപാദിപ്പിച്ച് കൊണ്ട് വരുന്ന ഏത് ഉത്പന്നങ്ങളും അവർക്ക് അത് അവിടെ വിൽക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത