Updated on: 25 February, 2022 6:30 AM IST
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും

ഇരുപതിയെട്ടാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടുകൾ. കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ട് പ്രകാരം പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി എറണാകുളം, കോട്ടയം ജില്ലകളിൽ വിവിധയിടങ്ങളിൽ നാളെ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ ജില്ലകളിൽ നാളെയും മറ്റന്നാളും പച്ച അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുവേ മധ്യ തെക്കൻ കേരളത്തിൽ ഇനിയുള്ള മൂന്ന് ദിവസം മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും കാണപ്പെടുക. അടുത്തവാരം ദിനാന്തരീക്ഷ സ്ഥിതിയിൽ മാറ്റം വരും. പകൽ സമയം ചൂട് ഏറുന്ന അന്തരീക്ഷസ്ഥിതി ആയിരിക്കും സംസ്ഥാനത്ത്. ചൂട് ഏറുന്ന സാഹചര്യത്തിൽ ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവർ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യുണിസെഫും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന സതീർഥ്യൻ രണ്ടാം ഭാഗം 2022 ഫെബ്രുവരി 25 മുതൽ 27 വരെ, വൈകീട്ട് 5.30 ന് ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.

വിഷയം - ഉഷ്ണകാല ദുരന്ത ലഘൂകരണം

കുട്ടികൾക്കായുള്ള പാവകളി രൂപത്തിൽ ഓൺലൈൻ ബോധവത്കരണ പരിപാടി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും യുണിസെഫിന്റെയും ആഭിമുഖ്യത്തിൽ 2022 ഫെബ്രുവറി 25, 26, 27 തിയ്യതികളിലായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന കുട്ടികൾക്കായുള്ള ഓൺലൈൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

The next three days will be cloudy in central and southern Kerala. The weather will change next week.
പാവകളി രൂപത്തിൽ സംഘടിപ്പിക്കുന്ന ഉഷ്ണകാല ദുരന്ത ലഖൂകരണ ബോധവത്കരണ പരിപാടിയിൽ ദുരന്ത ലഘൂകരണത്തിനായി കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു രസകരമായ കഥകളും പാട്ടുകളും ഉൾപെടുത്തികൊണ്ടാണ് ക്‌ളാസ്സുകൾ നടത്തുന്നത്. ക്‌ളാസ്സുകൾ നയിക്കുന്നത് പാവകളി കലാകാരനും അധ്യാപകനുമായ ശ്രീ. ഫെലിക്സ് ജെഫ്‌റിയാണ്. മൂന്നുദിവസങ്ങളിലും വൈകിട്ട് 5.30 മുതൽ 6.30 വരെയാണ് ക്‌ളാസ്സുകൾ.
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാനായി സിസ്കോ വെബ്എക്സ് (Cisco Webex) ആപ്പ് നിങ്ങളുടെ മൊബൈൽ അഥവാ ലാപ്ടോപ്പിൽ ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്ത ശേഷം താഴെ കൊടുത്തിരിക്കുന്ന മീറ്റിംഗ് ഐഡിയും പാസ്സ്‌വേർഡും നൽകുകയോ അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.

വിഷയങ്ങൾ:

ദിവസം : 25.02.2022 (വെള്ളിയാഴ്ച)
ഭൂമിക്ക് ദാഹിക്കുന്നു !
(ജലസംരക്ഷണത്തെകുറിച് കുട്ടികൾക്കുള്ള മാർഗനിർദേശങ്ങൾ)
Meeting Link: https://sdma-kerala.webex.com/sdma-kerala/j.php...
Meeting number: 2518 395 8969
Password: Abcd
ദിവസം 2 : 26.02.2022 (ശനിയാഴ്ച)
സൂര്യനും ഞാനും!
(സൂര്യതാപത്തെക്കുറിച്ചുള്ള ബോധവത്കരണം )
Meeting Link: https://sdma-kerala.webex.com/sdma-kerala/j.php...
Meeting number: 2518 167 3024
Password: Abcd
ദിവസം 3 : 27 .02.2022 (ഞായറാഴ്ച)
ജലത്തെ ബഹുമാനിക്കാം !
(ജല സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം)
Meeting Link: https://sdma-kerala.webex.com/sdma-kerala/j.php...
Meeting number: 2515 014 3135
Password: Abcd
English Summary: Isolated showers will continue in some parts of kerala
Published on: 24 February 2022, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now