കൊച്ചി : ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി കൊച്ചിയിൽ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ( ജൂൺ 13 ) രാവിലെ എറണാകുളത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ എറണാകുളം ഗംഗോത്രി കല്യാണ മണ്ഡപത്തിലാണ് പരിപാടി. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി ശ്രീ എ നാരായണസ്വാമി അധ്യക്ഷത വഹിക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ രാവിലെ പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവ് വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. കൊച്ചിയിൽ നടക്കുന്ന റോസ്‌ഗാർ മേളയിൽ പങ്കെടുക്കുന്നവർ പരിപാടിയുടെ തത്സമയ വെബ്‌കാസ്റ്റിന് സാക്ഷിയാകും.
രാജ്യത്തുടനീളം 43 സ്ഥലങ്ങളിൽ റോസ്‌ഗാർ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉടനീളം റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റോസ്ഗർ മേളയെ അഭിസംബോധന ചെയ്‌തു
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്‌ഗാർ മേള. മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിൽ തിരുവനന്തപുരത്തും റോസ്ഗർ മേള സംഘടിപ്പിക്കുന്നുണ്ട്