പുനരാവിഷ്കൃത കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ(Restructured Weather Crop Insurance Scheme)ജില്ലകളിലെ നെല്ല്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ,ഏലം, ജാതി, പൈനാപ്പിൾ, കവുങ്ങ്, കരിമ്പ്, വാഴ,കശുമാവ്, മാവ്, തക്കാളി, കൊക്കോ,പാവൽ,പടവലം, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവ രണ്ടു സീസണിലും, കാരറ്റ്, ബീൻസ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവ റാബീ സീസണിലും വിജ്ഞാപനം ചെയ്തു വരുന്നു.
വെള്ളപ്പൊക്കം മൂലം എല്ലാ വിളകൾക്കും, വാഴ,ജാതി, കുരുമുളക്, കവുങ്ങ്, കൊക്കോ, ഏലം എന്നീ വിളകൾക്കും കാറ്റും മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്കും ആലപ്പുഴ, കാസർഗോഡ് ഒഴികെ മറ്റെല്ലാ ജില്ലകളിലെയും എല്ലാ വിളകൾക്കും, ഉരുൾപൊട്ടലിനും, വ്യക്തിഗത ഇൻഷുറൻസ് കണക്കാക്കി ജോയിൻറ് കമ്മിറ്റി ഇൻസ്പെക്ഷൻ പ്രകാരം നഷ്ടപരിഹാരം നൽകുന്നതാണ്. ഇങ്ങനെ നൽകിയ നഷ്ടപരിഹാരത്തുക സീസൺ അവസാനിക്കുമ്പോൾ ലഭിക്കുന്ന കാലാവസ്ഥ റിപ്പോർട്ട് താരതമ്യം ചെയ്ത് അധിക തുക ഉണ്ടെങ്കിൽ കർഷകന് നൽകും.
കർഷകർ ആരെയാണ് സമീപിക്കേണ്ടത്?
അതാത് സീസണുകളിൽ സർക്കാർ വിജ്ഞാപനം വന്നു കഴിഞ്ഞാൽ നിശ്ചിത തീയതിക്ക് മുൻപായിഅക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ കൃഷിഭവനുകൾ പ്രാഥമിക സഹകരണ സംഘങ്ങൾ കാർഷിക വായ്പ എടുത്തിട്ടുള്ള മറ്റു ബാങ്കുകൾ എന്നിവരുമായോ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയുമായോ ബന്ധപ്പെട്ട് പദ്ധതിയിൽ ചേരാം.
എപ്പോൾ ഈ പദ്ധതിയിൽ ചേരാൻ കഴിയും?
കേരളത്തിൽ വിരിപ്പ്, മുണ്ടകൻ,പുഞ്ച എന്നിങ്ങനെ മൂന്ന് സീസണുകളിലും കർഷകർക്ക് ഇതിൽ അംഗമാകാം.