Updated on: 8 June, 2023 3:37 PM IST
K store will initiate banking services, Akshaya services soon

സംസ്ഥാനത്തിൽ ഇനി സിവിൽ സപ്ലൈസ് വകുപ്പിന്റെ കെ സ്റ്റോറുകൾ വഴി ബാങ്കിങ് സേവനങ്ങളും അക്ഷയ സേവനങ്ങളും ഉൾപ്രദേശങ്ങളിലേക്ക് എത്തും. ഇത് കേരളത്തിന്റെ ഗ്രാമീണ ജനതയ്ക്ക് കൂടുതൽ സൗകര്യം എന്നതിനൊപ്പം റേഷൻക്കടക്കാർക്ക് അധിക വരുമാനം നൽകുമെന്ന് കെ സ്റ്റോറിനെക്കുറിച്ച് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ തന്നെ ആദ്യം ആരംഭിച്ച കെ സ്റ്റോർ പട്ടിക്കാട് തെക്കും പാടത്തെ കെ സ്റ്റോറാണ്.

കെ സ്റ്റോറിൽ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് ഇത് വരെ പൂർണമായ വിവരങ്ങൾ എല്ലാവരിലേക്കും എത്തിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ റേഷൻക്കട ഉടമകൾക്ക് ഈ പദ്ധതിയെ സംബന്ധിച്ച് കൃത്യമായ ധാരണയിലെന്നത് കേരള സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് വലിയ തിരിച്ചടിയാണ്. കെ സ്റ്റോറിന് 2 കിലോമീറ്റർ പരിധിയിലുള്ള എടിഎം, ബാങ്ക്, അക്ഷയ, മാവേലി സ്റ്റോർ, ഗ്യാസ് ഏജൻസി എന്നിവ ലഭ്യമല്ലാത്ത സ്‌ഥലങ്ങളിലെ റേഷൻ കടകളെയാണ് ആദ്യ ഘട്ടത്തിൽ കെ സ്റ്റോറുകളാക്കി മാറ്റിയിട്ടുള്ളത്. 

കെ സ്റ്റോറുകളിൽ ഡിജി പേ എന്ന സാങ്കേതിക ഉപകരണം വഴിയാണ് പണമിടപാടുകൾ നടത്തുക. ഇതിന് കെ സ്റ്റോറുകൾക്കുള്ള സർവീസ് ചാർജ് ബാങ്ക് നൽകുന്നതാണ്. ഇവിടെ വെച്ചു പുതിയ അക്കൗണ്ട് ചേരാനും സാധിക്കും. ഒരു വ്യക്തി പുതുതായി 1000 രൂപയുടെ അക്കൗണ്ട് ചേർത്താൽ 28 രൂപ വരെ വ്യപാരികൾക്ക് കമ്മീഷൻ ലഭിക്കുന്നു. സംസ്ഥാനത്തെ അക്ഷയ സെന്ററുകൾ വഴിയും, കോമൺ സർവീസ് സെന്ററുകൾ വഴിയുമുള്ള സേവനങ്ങൾ ഭാവിയിൽ ഇവിടെ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇനി വൈദ്യുതി ബില്ല്, വെള്ളത്തിന്റെ കരം, എന്നി പണമിടപാടുകളും നടത്താമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: UPI അക്കൗണ്ടിന് ഇനി ആധാർ നമ്പർ നിർബന്ധം

Pic Courtesy: Civil Supplies Department Kerala

English Summary: K store will initiate banking services, Akshaya services soon
Published on: 08 June 2023, 02:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now