Updated on: 29 October, 2022 5:21 PM IST
Kabco, a company that will find markets for agricultural products, will start operations in January

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാബ്കോ (Kerala Agricultural Business Compony)) 2023 ജനുവരിയോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്.

സിയാല്‍ മാതൃകയിലുള്ള കമ്പനിയില്‍ കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തം ഉണ്ടാകും. കൃഷിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് കമ്പനിക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ വരുമാനവര്‍ധന ഉറപ്പാക്കുന്നതിന് മൂല്യവര്‍ധിത കൃഷി മിഷന്‍ (വാല്യു ആഡഡ് അഗ്രികള്‍ചര്‍ മിഷന്‍- വാം) രൂപീകൃതമായിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനം എന്നിവയില്‍ വര്‍ദ്ധനവ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഒല്ലൂക്കരയില്‍ തുടരുന്ന ബ്ലോക്ക് തല കര്‍ഷക സമ്പര്‍ക്ക പരിപാടിയായ കൃഷിദര്‍ശന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൃഷിക്കൂട്ടങ്ങളെ സജീവമാക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിന്റെയും സംസ്‌കരണത്തിന്റെയും വിപണനത്തിന്റെയും കാര്യത്തില്‍ കൃഷിക്കൂട്ടങ്ങളിലൂടെ മികച്ച ഇടപെടലുകള്‍ നടത്താനാകും. നിലവില്‍ കേരളത്തില്‍ കാല്‍ ലക്ഷത്തിലധികം കൃഷിക്കൂട്ടങ്ങളാണുള്ളത്. അവയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭിക്കുന്നതിനുള്ള ഇടപെടലുകളാണ് നടത്തുന്നത്. സംസ്ഥാനത്ത് 1076 കൃഷിഭവനുകളുണ്ട്. ഓരോ കൃഷിഭവനുകളും ഒരു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെങ്കിലും നിര്‍മ്മിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് കൂടി അതിന്റെ പ്രയോജനം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗങ്ങളുടെ ശല്യം കര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പന്നി, മലയണ്ണാന്‍, മയില്‍ എന്നിവ കൃഷി നശിപ്പിക്കുന്നതായുള്ള
കര്‍ഷകരുടെ പരാതികള്‍ കേട്ടു. ഈ പ്രശ്നത്തിന് കൃഷിവകുപ്പിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കൂടുതലായി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് ആലോചിക്കും. ജൈവവേലി, സോളാര്‍ ഫെന്‍സിംഗ് തുടങ്ങി സാധ്യമായത് എന്തെല്ലാം ചെയ്യാം എന്നത് ആലോചിക്കും. സംസ്ഥാനത്തിന്റെ പല ഇടങ്ങളില്‍ വിജയിപ്പിച്ച മാതൃകകള്‍ ഇവിടെ പരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പുമായി ബന്ധപ്പെട്ട് സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കൃഷിദര്‍ശന്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പൂര്‍ണമാകും. തുടര്‍ പ്രക്രിയ എന്ന നിലയില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്തിലെയും കൃഷിക്കൂട്ടങ്ങളുടെ കൃഷിയിടം, സംയോജിത കൃഷിയിടങ്ങള്‍, സ്‌കൂള്‍ കൃഷിയിടം, പൊതുസ്ഥല കൃഷിയിടങ്ങള്‍, നവീന കൃഷി സ്ഥലങ്ങള്‍, തരിശുനിലങ്ങള്‍, വീട്ടിലെ കൃഷി, മട്ടുപ്പാവുകൃഷി എന്നീ ഇടങ്ങളാണ് കൃഷിമന്ത്രി പി പ്രസാദിന്റെയും റവന്യൂമന്ത്രി കെ രാജന്റെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന ഒരു ടെക്നിക്കല്‍ ടീമും സന്ദര്‍ശനത്തിന് ഉണ്ടായിരുന്നു. കൃഷിദര്‍ശന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ വിവിധ സംഘങ്ങള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തിയത്.

കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍, കൃഷി സാധ്യതകള്‍, കൃഷിയിടാധിഷ്ഠിത ഫാം പ്ലാന്‍ തയ്യാറാക്കുന്നതിന്റെ സാധ്യതകള്‍ എന്നിവയെല്ലാം നേരിട്ട് മനസിലാക്കുന്നതിനാണ് മന്ത്രി കൃഷിയിടങ്ങളിലേക്ക് എത്തിയത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അവരുടെ കൃഷി അനുഭവങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് മനസിലാക്കുകയായിരുന്നു സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടത്. വിളയിടത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റവന്യൂമന്ത്രി കെ രാജന്‍, കൃഷി ഡയറക്ടര്‍ ടി വി സുഭാഷ്, കൃഷി സെക്രട്ടറി ഡോ.ബി അശോക്, കൃഷി ഡയറക്ടര്‍ ടിവി സുഭാഷ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ്ജ് അലക്‌സാണ്ടര്‍, സുനില്‍ കുമാര്‍, ജോര്‍ജ്ജ് സെബാസ്റ്റിന്‍, ശ്രീരേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ:പാടത്തിറങ്ങി ഞാറ് നട്ട് മന്ത്രിമാർ; ഇരട്ടി ആവേശത്തോടെ കർഷകരും

English Summary: Kabco, a company that will find markets for agricultural products, will start operations in January
Published on: 29 October 2022, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now