Updated on: 9 August, 2023 11:10 PM IST
കേരതീരം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്: ഉദ്ഘാടനം ആഗസ്റ്റ് 10

തൃശ്ശൂർ: നാളികേര ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കേരതീരം പദ്ധതിയുമായി കടപ്പുറം ഗ്രാമപഞ്ചായത്ത്. ഉല്പാദന ക്ഷമത കൂടിയ ആയിരം തെങ്ങിൻ തൈകളാണ് പദ്ധതിയുടെ ഭാഗമായി നടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കൃഷി ഭവൻ, ഗ്രാമപഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. 3.50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കും.

പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായി ഓരോ കുടുംബത്തിനും തൊഴിലുറപ്പ് തൊഴിലാളികൾ വഴി തെങ്ങിൻ തൈ നടുന്നതിനുള്ള കുഴികൾ തയ്യാറാക്കും. ഇതിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകും.

തീരദേശ മേഖലയായതിനാൽ തെങ്ങ് കൃഷിക്ക് സാധ്യതയുള്ള പ്രദേശമാണ് കടപ്പുറം ഗ്രാമപഞ്ചായത്ത്. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര ഉല്പാദനം വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ പറഞ്ഞു.

കേരതീരം പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക്   എട്ടാം വാർഡ് കറുകമാട് പ്രദേശത്ത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിക്കും.

English Summary: Kadapuram Panchayat with Kerathiram Project: Inauguration on August 10
Published on: 09 August 2023, 09:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now