Updated on: 20 August, 2023 7:46 PM IST
കൃഷിക്കൊപ്പം കളമശ്ശേരി സാധ്യമാക്കിയത് മണ്ഡലത്തിലെ കാർഷിക മുന്നേറ്റം: മന്ത്രി പി രാജീവ്‌

എറണാകുളം: കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കളമശ്ശേരി മണ്ഡലത്തിൽ വലിയ കാർഷിക മുന്നേറ്റം സാധ്യമായതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌.  കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായുള്ള വിളവെടുപ്പ് കുന്നുകര ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.

കൃഷിക്കൊപ്പം കളമശ്ശേരിയിലൂടെ  17 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ആറ് തദ്ദേശ സ്വയംഭരണ സമിതികളെ ഏകോപിപ്പിച്ച്  159  സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് മണ്ഡലത്തിൽ നല്ല രീതിയിൽ കൃഷി ചെയ്തിട്ടുണ്ട്. കാർഷികോത്സവത്തിൽ വിപണനത്തിന് ആവശ്യമായ പച്ചക്കറി, പൂക്കൾ, മത്സ്യം എന്നിവയുടെ വിളവെടുപ്പിന് ഇവിടെ തുടക്കമാവുകയാണ്.ആലങ്ങാട്, കരുമാലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകളിലും ഏലൂർ, കളമശ്ശേരി നഗരസഭകളിലും വിളവെടുപ്പ് നടക്കും. ഓഗസ്റ്റ് 20 മുതൽ 27 വരെ കളമശ്ശേരിയിൽ നടക്കുന്ന കാർഷികോത്സവത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കുന്നുകര തെക്കേ അടുവാശ്ശേരി സുഗതന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് മഹോത്സവത്തിന്  തുടക്കമായത്. മന്ത്രിയുടെ നേതൃത്വത്തിൽ വിളവെടുപ്പ് ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കടമ്പൻ മൂത്താനും സംഘവും വിളവെടുപ്പ് ഘോഷയാത്രയിൽ അണിചേർന്നു. പീച്ചിങ്ങ, പാവക്ക, വഴുതന, എന്നിവയാണ് കുന്നുകരയിൽ നിന്നും വിളവെടുത്തത്.

ബന്ധപ്പെട്ട വാർത്തകൾ: വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 30,000 കോടി രൂപ സമാഹരിക്കുന്നു

കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. കെ കാസിം, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബി പുതുശ്ശേരി, കൃഷിക്കൊപ്പം കളമശ്ശേരി കോ-ഓഡിനേറ്റർ എം. പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Kalamassery made the agri progress possible in the constituency: Minister P Rajiv
Published on: 20 August 2023, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now