Updated on: 4 December, 2020 11:18 PM IST
ജില്ലാ പഞ്ചായത്തിൻ്റെ വിത്തു പത്തായം എന്ന പദ്ധതി പ്രകാരം കണ്ണൂരിൽ എ ടി എം മാതൃകയിൽ കൃഷി വകുപ്പിന്റെ വിത്തു വിൽപന കൗണ്ടർ. കണ്ണൂരിൽ 3 കേന്ദ്രങ്ങളിലാണു മുഴുസമയ വിത്തു വിൽപന യന്ത്രം സജ്ജമാക്കിയത്..ജില്ലാ ആശുപത്രി പരിസരം, ജില്ലാ മൃഗാശുപത്രി പരിസരം എന്നിവിടങ്ങളിലും കേന്ദ്രം സ്ഥാപിക്കും.10 ലക്ഷം രൂപയാണു ചിലവ്.  
മുൻപിൽ ഗ്ലാസ് പാളികളോടു കൂടിയ ശീതീകരിച്ച അലമാര പോലെ എടിഎം മാതൃകയിലാണു യന്ത്രം. പണം നിക്ഷേപിച്ചാൽ പായ്ക്കറ്റുകളിൽ വിത്തു കിട്ടും. ശേഖരിച്ചു വച്ച വിത്തു പായ്ക്കുകൾ ഗ്ലാസ് ഗ്ലാസ് പാളിയിലൂടെ കാണാം.മടക്കില്ലാത്ത  10, 20 രൂപ നോട്ടുകൾ യന്ത്രത്തിൽ നിക്ഷേപിക്കണം. ഓരോ വിത്തിനും കോഡ് നമ്പർ ഉണ്ട്. ഇതു ടൈപ്പ് ചെയ്താൽ ഉടൻ പായ്ക്കറ്റ് ലഭിക്കും. ഒരു പ്രാവശ്യം  ഒരു പായ്ക്ക് മാത്രമേ ലഭിക്കൂ. കൂടുതൽ പായ്ക്കറ്റ് കിട്ടാൻ ഓരോ പ്രാവശ്യവും നമ്പർ ടൈപ്പ് ചെയ്യണം.
പത്തായത്തിൽ ചുവപ്പ് – പച്ച ചീര, വെണ്ട, പയർ, മത്തൻ, കുമ്പളം, വെള്ളരി, വഴുതന, തക്കാളി, പാവയ്ക്ക,പീച്ചിങ്ങ, ചുരക്ക, തണ്ണിമത്തൻ, പടവലം, കക്കിരി, പച്ച മുളക് എന്നിവയുടെ വിത്തു പായ്ക്കറ്റ്റ്റുകളാണ് ഉണ്ടാവുക. പായ്ക്കറ്റ് ഒന്നിനു വില 10 രൂപ. ആയിരത്തോളം പായ്ക്കറ്റുകളാണു യന്ത്രത്തിൽ ഒരേ സമയം ശേഖരിച്ചു വയ്ക്കുക. 
English Summary: kannur vittu pathayam scheme started
Published on: 08 March 2019, 01:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now