Updated on: 2 December, 2022 10:14 AM IST
Karnataka farmers were on distress because of the price drop of tomato and Onion

കർണാടകയിൽ തക്കാളി, ഉള്ളിയുടെ വിലത്തകർച്ചയിൽ തകർന്ന് കർഷകർ, മികച്ച വിളവെടുപ്പ് സംസ്ഥാനത്ത് വിലയിടിവിന് കാരണമായതോടെ കർഷകർ ആശങ്കയിലാണ്. കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ഉള്ളി, തക്കാളി കർഷകർക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കോലാർ ജില്ലാ പഴം-പച്ചക്കറി കർഷക സമര സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. യശ്വന്ത്പൂർ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (APMC) യാർഡിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉള്ളി വില കിലോയ്ക്ക് 2 രൂപയും 10 രൂപയ്ക്കും ഇടയിൽ വില കുറഞ്ഞിരുന്നു.

എന്നാൽ, ഉൽപന്നങ്ങളുടെ ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 12 മുതൽ 18 രൂപ വരെ വിലനിലവാരത്തിൽ ഇപ്പോൾ സ്ഥിരത കൈവരിച്ചിട്ടുണ്ട്. കർഷകരുടെ ബുദ്ധിമുട്ടുകൾക്കു, ഒരു കിലോയ്ക്ക് 12 രൂപ പോലും തുച്ഛമാണ്. നല്ല ഒരു തുക ഗതാഗതത്തിനും ലോഡിംഗിനും, അത് ഇറക്കുന്നതിനും വിള വളർത്തുന്നതിനുമുള്ള നിക്ഷേപത്തിനും പോവുന്നു, ബെംഗളൂരുവിലെ ഒരു ഉള്ളി കർഷകൻ പറഞ്ഞു. നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് പച്ചക്കറികൾ കൊണ്ടുവന്ന ആളുകൾ പോലും നിരാശരായി. 

വടക്കൻ കർണാടകയിലെ ഗഡഗ് ജില്ലയിലെ തിമ്മപുരയിൽ നിന്നുള്ള കർഷകനായ പാവഡെപ്പ ഹള്ളിക്കേരിക്ക് ഉള്ളി നല്ല വിളവെടുപ്പ് ലഭിച്ചു, ഗദഗ് APMC യാർഡിൽ വിൽക്കുന്നതിന് പകരം ബെംഗളൂരുവിൽ വിൽക്കാൻ തീരുമാനിച്ചു. നവംബർ 22ന്, 205 കിലോ ഉള്ളിയുമായി ബെംഗളൂരു മാർക്കറ്റിൽ എത്തിയപ്പോഴാണ് നഗരത്തിൽ കിലോയ്ക്ക് രണ്ട് രൂപയായി വില ഇടിഞ്ഞതായി അറിയുന്നത്. അങ്ങനെ 410 രൂപ കിട്ടി, ഇറക്കാനുള്ള കൂലിയായി 401.64 രൂപ കൊടുക്കേണ്ടി വന്നു. കൈയിൽ കിട്ടിയത് 8.36 രൂപ മാത്രം, ബില്ലുകളുടെ ഒരു ഫോട്ടോ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'നല്ല വരുമാനത്തിനായി ഉള്ളി കൃഷി ചെയ്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് അബദ്ധമായി പോയി,' എന്ന് ഉള്ളി കർഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൃഷി ചെയ്യുന്ന സ്‌ഥലത്ത് വെള്ളപ്പൊക്കവും വിലത്തകർച്ചയും ഉണ്ടായി, ഇത് തന്റെ പ്രദേശത്തെ കർഷകർക്ക് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണ കർണാടകയിൽ നിന്നുള്ള തക്കാളി ഉത്പാദകരുടെ ദുരിതം വടക്കൻ കർണാടകയിലെ ഉള്ളി കർഷകരിൽ നിന്ന് വ്യത്യസ്തമല്ല. മൊത്തക്കച്ചവടത്തിൽ കിലോയ്ക്ക് അഞ്ച് മുതൽ ആറ് രൂപ വരെ വിലയുള്ളപ്പോൾ ചില്ലറ വിൽപനയിൽ എട്ട് രൂപ മുതൽ 12 രൂപ വരെയാണ് വിലയെന്ന് കെആർ മാർക്കറ്റിലെ മൊത്ത പച്ചക്കറി വ്യാപാരി പറഞ്ഞു. ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയ്ക്ക് സർക്കാർ മിനിമം താങ്ങുവില (MSP) പ്രഖ്യാപിക്കണമെന്ന് കോലാർ ജില്ലാ പഴം-പച്ചക്കറി കർഷക സമരസമിതി പ്രസിഡന്റ് ആവശ്യപ്പെട്ടു. പച്ചക്കറി കർഷകർ കണ്ണീരിലാണ്. കഠിനാധ്വാനത്തിനും പരിശ്രമത്തിനും, നിക്ഷേപത്തിനും അതുപോലെ മാസങ്ങളുടെ കാത്തിരിപ്പിനും ഇക്കാലത്ത് ഒരു കിലോ തക്കാളിക്ക് 1.5 രൂപ വരുമാനം ലഭിക്കുന്നില്ല. രണ്ട് ക്വിന്റൽ തക്കാളി കൃഷി ചെയ്തതിന് ഞങ്ങൾക്ക് ലഭിക്കുന്നത് മാത്രമാണ്. 300 രൂപ മാത്രമാണ് , അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ ഒരു ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിച്ചു: കേന്ദ്ര സാംസ്കാരിക മന്ത്രി

English Summary: Karnataka farmers were on distress because of the price drop of tomato and Onion
Published on: 02 December 2022, 10:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now