കണ്ണൂര്‍ ജില്ലയിലെ തരിശ് നിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കതിരണിപ്പാടം പദ്ധതിക്ക് പട്ടുവം അരിയിലില്‍ തുടക്കമായി. ജില്ലാപഞ്ചായത്ത്, കൃഷിവകുപ്പ്, പട്ടുവം കൃഷിഭവന്‍ എന്നിവയുമായി സഹകരിച്ച് അരിയില്‍ പാടശേഖരം സമിതിയുടെ അഞ്ച് വര്‍ഷത്തിലേറെയായി തരിശായിക്കിടക്കുന്ന 50 ഏക്കര്‍ കൈപ്പാട് മേഖലയില്‍ ഞാറ് നടീല്‍ ഉല്‍സവം സംഘടിപ്പിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് കതിരണിപ്പാടം. ജില്ലയെ തരിശ് രഹിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി ജില്ലയുടെ കാര്‍ഷിക വികസനത്തിലെ പ്രധാന ചുവടുവയ്പ്പാണ്.
വര്‍ഷങ്ങളായി തരിശായി കിടന്നതു മൂലം കാടുമൂടിക്കിടക്കുകയായിരുന്ന പ്രദേശം യന്ത്രസഹായത്തോടെ 15 ലക്ഷത്തോളം രൂപ ചെലവില്‍ വൃക്ഷത്തൈകളും മരങ്ങളും വേരോടെ പിഴുതുമാറ്റി വൃത്തിയാക്കിയ ശേഷമാണ് കൃഷിയിറക്കിയത്. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയാണ് കതിരണിപ്പാടം പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. കൃഷി ചെയ്യാത്തതും കൃഷിക്ക് അനുയോജ്യവുമായി ജില്ലയിലുള്ള 1800 ഹെക്ടര്‍ ഭൂമിയില്‍ ഒന്നാം ഘട്ടമായി 1000 ഹെക്ടര്‍ കൃഷി യോഗ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കര്‍ഷകന് ഒരു ഹെക്ടറിന് 50,000 രൂപ വരെ നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.
English Summary: Kathiranippadam project
Published on: 15 July 2019, 06:51 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now