നാളികേര ഉൽപാദനത്തില്‍ സംസ്ഥാനത്തെ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്കിൽ വിതരണം ചെയ്തത് 10,944 തെങ്ങിൻ തൈകൾ. 50 ശതമാനം സബ്സിഡി നിരക്കിൽ നാടൻ ഇനം (വെസ്റ്റ് കോസ്റ്റ് ടോൾ), കുള്ളൻ ഇനം (ഡാർഫ് ), ഹൈബ്രീഡ് എന്നീ ഇനങ്ങളിലാണ് തെങ്ങിൻ തൈ വിതരണം ചെയ്തത്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.
മൂവാറ്റുപുഴ കൃഷി ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലുമായി നാടൻ ഇനത്തിൽ 7632 തൈകളും, കുള്ളൻ ഇനത്തിൽ 2160 തെെകളും, ഹൈബ്രിക് വിഭാഗത്തിൽ 1152 തെെകളും വിതരണം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
മൂന്നു വിഭാഗങ്ങളിലുമായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്തത്. 2128 എണ്ണം. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ പായിപ്ര പഞ്ചായത്തിൽ 1672 തൈകളും വിതരണം ചെയ്തു. വാളകം, ആയവന,ആവോലി ഗ്രാമപഞ്ചായത്തുകളിൽ 1064 തൈകൾ വീതവും, മാറാടി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരാപ്പുഴ പഞ്ചായത്തുകളിൽ 988 തെങ്ങിൻ തൈകളും വിതരണം ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ രോഗങ്ങളും പ്രതിവിധിയും
പത്ത് വര്‍ഷം കൊണ്ട് രണ്ട് കോടി തെങ്ങിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുക എന്ന സന്ദേശത്തോടെ സംസ്ഥാനത്തെ നാളികേര കൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുവാനാണ് 'കേര കേരളം സമൃദ്ധ കേരളം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.