കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റൻറ് (Light Motor Vehicle) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഓണ്‍ലൈന്‍ ആയി ജനുവരി 31 2024 വരെ അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റൻറ് (Light Motor Vehicle) പോസ്റ്റുകളിലായി മൊത്തം 10 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
അപേക്ഷകൾ അയക്കേണ്ട വിധം
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.