കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിലെ വിവിധ തസ്തികകളിലായി 323 ഒഴിവുകൾ. ജൂനിയർ ടെക്നിക്കൽ ഓഫിസർ, ജൂനിയർ ഓഫീസർ, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. എൻജിനീയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം. 3 വർഷത്തെ കരാർ നിയമനമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://aiasl.in സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം
അവസാന തിയതി
ഒക്ടോബർ 17, 18, 19 എന്നീ തീയതികളിൽ എറണാകുളത്ത് അഭിമുഖം ഉണ്ടായിരിക്കും.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ഹാൻഡിമാൻ/ ഹാൻഡിവുമൺ - 279ഒഴിവുകൾ)
റാംപ് സർവീസ് എക്സിക്യൂട്ടീവ്/യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ - 39ഒഴിവുകൾ
ജൂനിയർ ഓഫീസർ (ടെക്നിക്കൽ) - 5 ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/10/2023)
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ ഓഫീസർ (ടെക്നിക്കൽ)
മെക്കാനിക്കൽ/ഓട്ടമൊബീൽ/പ്രൊഡക്‌ഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, എൽഎംവി വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ് (പരിചയമുള്ളവർക്കു മുൻഗണന). 28,200 രൂപ ശമ്പളം.
റാംപ് സർവീസ് എക്സിക്യൂട്ടീവ്.
3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഓട്ടോമൊബീൽ). അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ); എച്ച്എംവി; വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം. 23,640 രൂപ ശമ്പളം
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
പത്താം ക്ലാസ് പാസാകണം. എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 20,130 രൂപ ശമ്പളം.
ഹാൻഡിമാൻ/ഹാൻഡിവുമൺ
പത്താം ക്ലാസ് പാസാകണം. ഇംഗ്ലിഷിൽ പ്രാവീണ്യം വേണം. ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ അറിവ് അഭികാമ്യം; 17,850 രൂപ ശമ്പളം.
ബന്ധപ്പെട്ട വാർത്തകൾ: ആയുഷ് ഹോമിയോപ്പതി വകുപ്പില്‍ നിരവധി ഒഴിവുകള്‍
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 500 രൂപ. ഫീസ് AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസ് അടയ്‌ക്കേണ്ടതില്ല.
ഇന്റർവ്യൂ, സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്.