Updated on: 3 December, 2022 9:10 PM IST
കോഴിയിറച്ചിയുടെ അമിതവില പരിഹാരത്തിനും സംശുദ്ധമായ വിതരണത്തിനുമായി കേരള ചിക്കന്‍

പാലക്കാട് : കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും കേരളത്തിലെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനുമുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഡിസംബര്‍ മൂന്നിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്ന കേരള ചിക്കന്‍.

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ നടത്തിപ്പിനായി ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് 2019 മാര്‍ച്ചില്‍ കുടുംബശ്രീ ബ്രോയിലേഴ്സ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരിലാണ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചത്.പദ്ധതിയുടെ ഭാഗമായി കമ്പനി നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം തെരെഞ്ഞെടുത്തിട്ടുള്ള ഫാമുകളില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കന്‍ ഔട്ട്ലെറ്റുകള്‍ വഴി വിപണനം നടത്തും.

ഫാം ഇന്റഗ്രേഷന്‍ മുഖേന വളര്‍ത്തുകൂലിയിനത്തില്‍ കര്‍ഷകര്‍ക്ക് പദ്ധതി മുഖേന സ്ഥിരവരുമാനം ലഭ്യമാകും. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാര്‍ഗനിര്‍ദേശങ്ങള്‍

ഒരു കോഴിക്ക് 1.2 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം നല്‍കിക്കൊണ്ട് 1000 മുതല്‍ പരമാവധി 5000 വരെ കോഴികളെ ഉള്‍ക്കൊള്ളുന്ന ഫാമുകളായിരിക്കും പദ്ധതിക്കായി പരിഗണിക്കുക

ഫാമിന്റെ നിലവും റോഡിലേക്കുള്ള വഴിയും വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകുന്നതായിരിക്കണം

ഷെഡിന് പരമാവധി 21 അടി വീതി ഉണ്ടാകണം.

തീറ്റ സംഭരിക്കാന്‍ പ്രത്യേക മുറി വേണം.

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ലൈസന്‍സ് വേണം.

രോഗനിയന്ത്രണത്തിന് ജൈവസുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാവണം.

കര്‍ഷകര്‍ക്ക് വളര്‍ത്തു കൂലി കമ്പനി നിശ്ചയിച്ചിട്ടുള്ള ഫീഡ് കണ്‍വേര്‍ഷന്‍ അനുപാതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും

English Summary: Kerala Chicken to solve high price of chicken and clean supply
Published on: 03 December 2022, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now