കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 445 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഗുരുവായൂർ, തിരുവിതാംകൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും 23 തസ്തികകളിലായുള്ള 445 ഒഴിവുകളിലേക്കാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
പാർട്ട്ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. തന്ത്രവിദ്യാപീഠത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡ്/കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്രവിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യതാ സർട്ടിഫിക്കറ്റ്. ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. (പ്രവൃത്തിപരിചയം മൂന്നുനേരം പൂജയുള്ള ക്ഷേത്രങ്ങളിൽ).
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/10/2023)
പാർട്ട്ടൈം തളി (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർ അർഹരല്ല.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 200 രൂപ.
നാദസ്വരം കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. നാദസ്വരം വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽനിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്.
ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
തകിൽ കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. തകിൽ വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽനിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നോ ഉള്ള യോഗ്യതാ സർട്ടിഫിക്കറ്റ്.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
പാർട്ട്ടൈം പുരോഹിതൻ (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. പിതൃകർമം നടത്തുന്നതിനുള്ള പ്രാവീണ്യം.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിമാനത്താവളങ്ങളിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
ട്യൂട്ടർ-തകിൽ (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. അനുബന്ധ വിഷയത്തിൽ (തകിൽ) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ട്യൂട്ടർ-നാദസ്വരം (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.
അനുബന്ധവിഷയത്തിൽ (നാദസ്വരം) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്.
പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ട്യൂട്ടർ-പഞ്ചവാദ്യം (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. അനുബന്ധവിഷയത്തിൽ (പഞ്ചവാദ്യം) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്.
പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: IOCL ലെ 1720 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ഓവർസിയർ ഗ്രേഡ് III (സിവിൽ) തിരുവിതാംകൂർ ദേവസ്വം
യോഗ്യത: സിവിൽ എൻജിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത/ഐ.ടി.ഐ. (സിവിൽ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
പബ്ലിക് റിലേഷൻസ് ഓഫീസർ (തിരുവിതാംകൂർ ദേവസ്വം)
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. പബ്ലിക് റിലേഷൻസ്/ജേണലിസത്തിൽ പി.ജി. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 300 രൂപ.
ഫിസിഷ്യൻ (ഗുരുവായൂർ ദേവസ്വം)
യോഗ്യത: എം.ബി.ബി.എസ്, ജനറൽ മെഡിസിനിൽ എം.ഡി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.
അപേക്ഷ ഫീസ്: 1,000 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക്: 750 രൂപ.
ക്ഷേത്രം കുക്ക് (ഗുരുവായൂർ ദേവസ്വം)
യോഗ്യത: ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ (ക്ഷേത്രം കുക്ക്) മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷ ഫീസ്: 300 രൂപ.
ക്ലാർക്ക്: നേരിട്ടുള്ള നിയമനം (മലബാർ ദേവസ്വം)
യോഗ്യത: പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഡി.സി.എ. അല്ലെങ്കിൽ തത്തുല്യ യോഗ്യത. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ക്ലാർക്ക്/തസ്തികമാറ്റം (മലബാർ ദേവസ്വം)
യോഗ്യത: പ്ലസ് ടു പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഡി.സി.എ അല്ലെങ്കിൽ തത്തുല്യം. മലബാർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം. സർവീസ് തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള സർവീസ് സർട്ടിഫിക്കറ്റ് കെ.ഡി.ആർ.ബി ആവശ്യപ്പെടുന്നസമയത്ത് ഹാജരാക്കേണ്ടതാണ്.
അപേക്ഷ ഫീസ് 300 രൂപ.