Updated on: 2 August, 2024 3:13 PM IST
ഒ ബി സി സ്റ്റാർട്ട് അപ്പ് വായ്പാപദ്ധതി; അപേക്ഷ ക്ഷണിച്ചു

1. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

2. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ ബി സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനായി നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്നത്. മൂന്നു ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒ ബി സി വിഭാഗം പ്രൊഫഷണലുകൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു മുമ്പ്, തത്പരരായ പ്രൊഫഷണലുകൾ കോർപറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്.

അപേക്ഷകർ പ്രൊഫഷണൽ കോഴ്‌സുകൾ (എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എസ് എം എസ്, ബിടെക്, ബി എച്ച് എം എസ്, ബിആർക്, വെറ്റിനറി സയൻസ്, ബി എസ് സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്നോളജി, ബി സി എ, എൽ എൽ ബി, എം ബി എ, ഫുഡ് ടെക്നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂർത്തികരിച്ചവർ ആയിരിക്കണം. പ്രായം 40 വയസു കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

3. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2023-24 അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, പ്ലസ്ടു വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 21 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് 0471-2729175 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

English Summary: Kerala Farmers Welfare Fund Board Education Funding: Date Extended... more Agriculture News
Published on: 02 August 2024, 03:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now