Updated on: 12 June, 2023 3:04 PM IST
Kerala govt to reward up to Rs. 2,500 for reporting illegal waste dumping

സംസ്ഥാനത്തിൽ റോഡുകളിലും തുറസ്സായ സ്ഥലങ്ങളിലും, ആളുകൾ മാലിന്യം വലിച്ചെറിയുന്നത് ഭീഷണിയായ സാഹചര്യത്തിൽ അത്തരം പ്രവൃത്തികൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും പ്രതിഫലം നൽകാനും, ഓരോ റിപ്പോർട്ടിംഗിനും 2,500 രൂപ വരെ പ്രതിഫലം നേടാനുമുള്ള ഒരു നവീന പദ്ധതിയുമായി കേരള സർക്കാർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നു. സംസ്‌ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള 'മാലിന്യമുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.

കേരളത്തിൽ പൊതു ഇടങ്ങളിലും, ജലസ്രോതസ്സുകളിലും, ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിട്ടു. ഇത്തരം ലംഘനങ്ങളെ കുറിച്ച് അധികാരികളെ അറിയിക്കുന്ന വ്യക്തിയ്ക്ക് മാലിന്യം നീക്കം ചെയ്യാൻ അനുവദിക്കാത്ത രീതിയിലുള്ള 2500 രൂപയോ (പരമാവധി) പിഴയുടെ 25 ശതമാനമോ നൽകുമെന്ന് ഉത്തരവിൽ പറയുന്നു. തെറ്റ് ചെയ്ത സ്ഥലവും സമയവും പോലുള്ള വിശദാംശങ്ങളോടൊപ്പം, വിശ്വസനീയമായ ഫോട്ടോയോ വീഡിയോ ക്ലിപ്പോ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം റിപ്പോർട്ടിന് കൂടെ സമർപ്പിക്കേണ്ടതുണ്ട്. 

പൗരന്മാർ വാട്‌സ്ആപ്പ് നമ്പറും ഇ-മെയിലും സഹിതം റിപ്പോർട്ട് ചെയ്യണമെന്നും വിവരം നൽകുന്നയാളുടെ പേരോ വിശദാംശങ്ങളോ അധികൃതർ പരസ്യപ്പെടുത്തില്ലെന്നും ഉത്തരവിൽ പറയുന്നു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും, പ്രതിഫലം വാങ്ങുന്നതിനുമുള്ള പൗരന്മാരുടെ ഉത്തരവാദിത്തത്തിനുപുറമെ, മാലിന്യം തള്ളുന്നതിനും അതോടൊപ്പം മാലിന്യം തള്ളുന്നതിനുമെതിരെ വ്യാപകമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്താനും ഉത്തരവ് എല്ലാ തദ്ദേശസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും, കണ്ടുകെട്ടാനും എൻഫോഴ്സ്മെന്റ് സംഘത്തിന് ഇതുമൂലം സാധിക്കും. ഇതുകൂടാതെ, ആവശ്യമെങ്കിൽ, കാരിയർമാരെ അറസ്റ്റ് ചെയ്യുകയും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഐസിഎആറും (ICAR) ആമസോൺ കിസാനും ചേർന്ന് രാജ്യത്തെ കർഷകരെ ശാക്തീകരിക്കുന്നതിന് ഉടമ്പടിയായി

Pic Courtesy: Pexels.com 

English Summary: Kerala govt to reward up to Rs. 2,500 for reporting illegal waste dumping
Published on: 12 June 2023, 03:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now