Updated on: 24 July, 2021 3:59 PM IST

കർഷകർക്കൊരു സന്തോഷ വാർത്ത; കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാം!

കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിറക്കിയത്. ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയത്. കൂടാതെ ഒരു മാസത്തിനകം ഇതേക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. കാട്ടുപന്നികളുടെ ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പട്ടു. അതിനാലാണ് കർഷകർക്ക് കാട്ടുപന്നികളെ വേട്ടയാടാൻ അനുമതി നൽകുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലയോര മേഖലകളിൽ കാട്ടുപന്നികളുടെ ആക്രമണത്തെ തുടർന്ന് വിളകൾ നശിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിരുന്നു. 

നിലവിൽ വന്യജീവി നിയമ പ്രകാരം കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ടായിരുന്നില്ല. 

തുടർന്ന് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ 6 കര്‍ഷകരാണ് കോടതിയെ സമീപിച്ചത്.

English Summary: kerala highcourt permits farmers to hunt wild boar
Published on: 24 July 2021, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now