Updated on: 21 April, 2022 8:11 PM IST
Minister P. Rajeev

സംസ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി 'കേരള ഖാദി' എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഖാദി ബോർഡ് സംഘടിപ്പിക്കുന്ന 'ഖാദി ഷോ 2022'ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ നല്‍കല്‍

ഖാദി ബോർഡിന്റെ സർട്ടിഫൈഡ് സംരംഭകർക്കു 'കേരള ഖാദി'യെന്ന ബ്രാൻഡ് ഉപയോഗിക്കാൻ അനുമതി നൽകുന്നതോടെ വിപണിയിലെത്തുന്ന ഖാദി ഒറിജിനലാണോ വ്യാജനാണോയെന്ന് ഉപയോക്താവിന് അറിയാനാകും. പുതുതലമുറയെ ആകർഷിക്കത്തക്ക നവീന വസ്ത്ര വൈവിധ്യങ്ങൾ വിപണിയിലെത്തിക്കാൻ ബോർഡിനു കഴിഞ്ഞിട്ടുണ്ട്. വിപണി ആകർഷകമാക്കുന്നതിനു ഷോറൂം ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകി. ബോർഡിന്റെ അത്യാധുനിക ഷോറൂം തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിച്ചു. ഡിസൈനർമാരുടെ സേവനം ഇവിടെ ഏർപ്പെടുത്തി. ഷോറൂമുകളിൽ ലോൺഡ്രി, ഓൾട്രേഷൻ സൗകര്യവും ഇപ്പോൾ ലഭ്യമാണ്. ഇ-കൊമേഴ്സിൽ ഖാദി ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി        ഫ്ളിപ്കാർട്ടുമായി ബോർഡ് ധാരണാപത്രം ഒപ്പുവച്ചതായി മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സബ്‌സിഡിയോടു കൂടിയ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ പദ്ധതിയിൽ ഖാദി - ഗ്രാമ വ്യവസായ മേഖലയ്ക്കു വലിയ സംഭാവന ചെയ്യാൻ കഴിയും. ഗ്രാമീണ വ്യവസായ മേഖലയിലടക്കം വൻ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി ബോര്‍ഡ് : വ്യവസായം ചെയ്യാം. 5 ലക്ഷം രൂപ ധനസഹായം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുടെ സാങ്കേതിക സഹായത്തോടെ നിർമിച്ച പുതിയ ഖാദി വസ്ത്രങ്ങളുടെ ലോഞ്ചിങ്ങ് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജനുമായി ചേർന്നു മന്ത്രി നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. കൗൺസിലർ പാളയം രാജൻ, ഖാദി ബോർഡ് അംഗങ്ങളായ എസ്. ശിവരാമൻ, അഡ്വ. കെ.പി. രണദിവെ, സി.കെ. ശശിധരൻ, കെ.എസ്. രമേഷ് ബാബു, സാജൻ തോമസ്, കെ. ചന്ദ്രശേഖരൻ, ഫിനാൻഷ്യൽ അഡൈ്വസർ പി. സുരേശൻ, ഡയറക്ടമാരായ എം. സുരേഷ് ബാബു, കെ.വി. ഗിരീഷ് കുമാർ, കെ.പി. ദിനേഷ് കുമാർ, കെ.കെ. ചാന്ദിനി തുടങ്ങിയവർ പങ്കെടുത്തു. ഇന്നു(22 ഏപ്രിൽ) വൈകിട്ടുവരെ ഖാദി ഷോ സന്ദർശിച്ച് ഉത്പന്നങ്ങൾ വാങ്ങാം.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പരിശീലനം, വായ്പാ , വിപണനം ഇവയ്ക്ക് സഹായം കൃഷി വകുപ്പ് തരും.

English Summary: 'Kerala Khadi' brand will be launched to bring khadi to the world's attention: Minister P. Rajeev
Published on: 21 April 2022, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now