കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 283 തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിജ്ഞാപനം അനുസരിച്ച് ഇതിൽ 87 തസ്തികകളിൽ നേരിട്ടുള്ള നിയമനവും 25 തസ്തികകളിൽ തസ്തിക മാറ്റം വഴി നിയമനത്തിനും 7 തസ്തികകളിൽ പട്ടിക ജാതി പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റിനും 134 തസ്തികളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനത്തിനുമാണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/01/2023)
അവസാന തിയതി
ഫെബ്രുവരി 1 രാത്രി 12 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയവും തീയതിയും.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ബന്ധപ്പെട്ട വാർത്തകൾ: മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഒഴിവുകൾ
വിവിധ വിഷയത്തിൽ അധ്യാപകർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നിവ ഉൾപ്പെടെ 253 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം. കേരള സിവിൽ പൊലീസ് സർവീസിൽ എസ്ഐ (ട്രെയിനി), ആസൂത്രണ ബോർഡിൽ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളിൽ അസി. എൻജിനിയർ, കോളേജുകളിൽ വിവിധ വിഷയത്തിൽ അസി. പ്രൊഫസർ, കോളേജ് ലക്ചറർ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർ, ഹൈസ്കൂൾ, എൽപി അധ്യാപകർ എന്നിവയാണ് മറ്റ് പ്രധാന തസ്തികകൾ.
എൽഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നീ തസ്തികകളിലേക്കുള്ള പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക നിയമനവും സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളും ഉൾപ്പെടും.