സംസ്ഥാനത്തിൽ കാലവർഷത്തിൽ ആദ്യ 2 മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ 35% കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥ കേന്ദ്രമറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ 130.1 സെന്റിമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം 85.2 സെന്റിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള 4 മാസത്തെ കാലവർഷത്തിൽ 201.86 സെന്റിമീറ്റർ മഴയാണ് സംസ്ഥാനത്തിന് ലഭിക്കേണ്ടതെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം കേരളത്തിൽ കാലവർഷത്തിൽ ആകെ 173.6 സെന്റിമീറ്റർ മഴ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കേരളത്തിലെ പ്രധാന ജില്ലകളായ കാസർഗോഡ്, കൊല്ലം, പാലക്കാട് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും ദീർഘകാല ശരാശരി മഴ വളരെ കുറവാണ്. ഇടുക്കി 52%, വയനാട് 48%, കോഴിക്കോട് 48% എന്നി ജില്ലകളിൽ എല്ലാം ഇതുവരെ ഏറ്റവും കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥ അധികൃതർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കായി പ്രത്യേക ആശുപത്രികൾ ആരംഭിക്കും
Pic Courtesy: pexels.com