സംസ്ഥാനത്ത് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും,റബറിൻ്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും,ഈ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനും സിയാല്‍ മാതൃകയില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സർക്കാർ തുടക്കമിടുന്നു. ഇതിന്‍റെ ആദ്യപടിയായി കേരള റബർ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി കെ.എസ്.ഐ.ഡി.സി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ഇതിന്‍റെ ഭാഗമായുളള റബര്‍ ക്ലോംപ്ലക്സ് സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലയില്‍ കിന്‍ഫ്രാ 200 ഏക്കര്‍ സ്ഥലം കണ്ടെത്തി. പ്രകൃതിദത്ത റബറില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുകയാണ് പ്രോജക്ടിന്‍റെ ലക്ഷ്യം. കമ്പനിയില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും 26 ശതമാനം ഓഹരിയുണ്ടാകും. സിയാല്‍ മാതൃകയിലാണ് കമ്പനിയുടെ മെമ്മൊറാണ്ടവും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കിയിരിക്കുന്നത്.