തൃശ്ശൂർ: സാർവദേശീയ സാഹിത്യോത്സവത്തിന്റെ വിജയത്തിന് പ്രവർത്തിച്ച കുടുംബശ്രീക്ക് ആദരവ് നൽകി കേരള സാഹിത്യ അക്കാദമി. വൈസ് ചെയർമാൻ അശോകൻ ചെരുവിൽ നിന്ന് കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ കെ കെ പ്രസാദ് ആദരവ് ഏറ്റുവാങ്ങി.
കഴിഞ്ഞ ഒരാഴ്ച്ചയായി സാഹിത്യോത്സവത്തിൽ അതിഥികൾക്കും പ്രതിനിധികൾക്കുമുള്ള ഭക്ഷണം തയ്യാറാക്കിയതും വിതരണം ചെയ്തതും കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആണ്. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ഡോ. കവിത. എ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർമാരായ കെ കെ പ്രസാദ്, സിജുകുമാർ. എ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, ആദർശ് കെ ദയാൽ, ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.
പരാതികളില്ലാതെ വളരെ ഭംഗിയായി ഭക്ഷണം നൽകാൻ ശ്രദ്ധിച്ചത് കുടുംബശ്രീയുടെ പ്രവർത്തനം മൂലമാണെന്ന് സാഹിത്യ അക്കാദമി ഭാരവാഹികൾ അഭിപ്രായപെട്ടു. സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ സമാപന ദിവസമാണ് ആദരവ് നൽകിയത്. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിതാനന്ദൻ മാഷ്, സെക്രട്ടറി സി. പി.അബൂബക്കർ മാഷ് എന്നിവർ പങ്കെടുത്തു.
Thrissur: Kerala Sahitya Akademi paid tribute to Kudumbashree who worked for the success of the International Sahitya Festival. Kudumbashree Assistant Mission Coordinator KK Prasad received the honor from Vice Chairman Asokan Cheru.
Kudumbashree Mission has prepared and distributed food for the guests and delegates at the Sahitya Festival for the past week. Kudumbashree District Mission Coordinator Dr Kavita A, District Mission Assistant Coordinators KK Prasad, Sijukumar A District Program Managers Shobhu Narayanan, Adarsh K Dayal and Block Co-ordinators led the event.