'സുഗന്ധവ്യഞ്ജനങ്ങളിൽ മൂല്യ സൃഷ്ടി - ആഗോള വിപണി' എന്ന വിഷയത്തിൽ സ്‌പൈസസ് ബോർഡ് (Spices Board), സിഐഐ കേരള (CII Kerala), സിഐഐ ഫുഡ് ആൻഡ് അഗ്രികൾച്ചർ സെന്റർ ഓഫ് എക്‌സലൻസ്- CII Food and Agriculture Center of Excellence (FACE) എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന കേരള സ്‌പൈസ് കോൺഫറൻസ് ആൻഡ് എക്‌സ്‌പോസിഷന്റെയും രണ്ടാം പതിപ്പ്
(2nd edition Kerala Spice Conference & Exposition) ഇന്നും നാളെയുമായി കൊച്ചി മെറിഡിയൻ ഹോട്ടലിൽ നടക്കും. സംസ്ഥാനത്തെ ഒരു സുഗന്ധവ്യഞ്ജന കേന്ദ്രമായി ഉയർത്തുക, ആഗോള നിലവാരം സൃഷ്ടിക്കുക, പുതിയ പ്രവണതകൾ സൃഷ്ടിക്കുക, ആഗോള വിപണിയിലേക്ക് കേരള സുഗന്ധവ്യഞ്ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയെ കുറിച്ച് സമ്മേളനത്തിൽ ചർച്ച ചെയ്യും.
ആഗോള വിപണി വിപുലീകരിക്കുന്നതിന് കേരളത്തെ ഒരു സുഗന്ധവ്യഞ്ജന കേന്ദ്രം അഥവാ സ്പൈസസ് ഹബ്ബായും സുരക്ഷിതമായ ഭക്ഷണ കേന്ദ്രമായും ഉയർത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മാത്രമല്ല, സുഗന്ധവ്യഞ്ജന മേഖലയെയും മൂല്യവർധിത സുഗന്ധവ്യഞ്ജന വ്യവസായത്തെയും ഒരുമിച്ച് കൊണ്ടുവരിക എന്നതും സമ്മേളനം ലക്ഷ്യം വയ്ക്കുന്നു.
ഇന്ന് കൊച്ചിയിൽ നടന്ന സമ്മേളനം വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സുഗന്ധവ്യഞ്ജന മേഖലയ്ക്കും കേരളത്തിനും ഉതകുന്ന അത്യാധുനിക കണ്ടുപിടിത്തങ്ങളും ആശയങ്ങളും വിശദമാക്കുന്നതിനും ഇത് സഹായിക്കുന്നു.
സുഗന്ധവ്യഞ്ജന വ്യവസായത്തിൽ ശക്തമായ വളർച്ച കൈവരിക്കുന്നതിനുള്ള വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനും ആഗോളതലത്തിൽ മികച്ച സമ്പ്രദായങ്ങൾ പങ്കിടുന്നതിനുമുള്ള വേദി കൂടിയാണ് കേരള സ്‌പൈസ് കോൺഫറൻസ് ആൻഡ് എക്സ്പോസിഷൻ.
സമ്മേളനത്തിലെ പ്രധാന പോയിന്റുകൾ
-
ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾ
-
സുഗന്ധവ്യഞ്ജനങ്ങളിലെ കീടനാശിനി ഉപയോഗവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും- സംസ്ഥാനങ്ങൾ നിർവഹിക്കേണ്ടവ
-
സുഗന്ധവ്യഞ്ജന വ്യവസായത്തിനുള്ള സുസ്ഥിരതയും സാങ്കേതികവിദ്യയും
-
ജൈവവൈവിധ്യ സൗഹൃദ കൃഷിക്കുള്ള തന്ത്രങ്ങൾ
-
ആഗോള മാർക്കറ്റിങ്- അവസരങ്ങളും വെല്ലുവിളികളും
-
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്പിഒ)കളിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾ
-
മികച്ച കാർഷിക രീതികളുടെയും സർട്ടിഫിക്കേഷനുകളുടെയും മാതൃകകൾ പങ്കിടുന്നു
മാനെ കാൻകോർ ഇൻഗ്രെഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അകേ നാച്വറൽ ഇൻഗ്രിഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജെബി ബ്രദേഴ്‌സ്, ബ്രാഹ്മിൻസ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഈസ്‌റ്റേൺ, കേരള സ്റ്റാർട്ട്-അപ്പ് മിഷൻ എന്നിവർ ഇവന്റിനെ പിന്തുണയ്ക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കിസാൻക്രാഫ്റ്റ് പമ്പ്‌സെറ്റ് 80% സബ്‌സിഡി നിരക്കിൽ ലഭ്യമാണ്