സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് അടുത്തിടെയുണ്ടായ വിലവർദ്ധനവ് മൂലം ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളിയുടെ കയറ്റുമതിയിൽ വൻ ഇടിവ് നേരിട്ടതായി അധികൃതർ പറഞ്ഞു. കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയിലാണ് വൻ ഇടിവ് കാണാനിടയായത്. കോഴിക്കോട് നിന്ന് പ്രധാനമായും ഗൾഫ്‌നാടുകളിലേക്കാണ് കയറ്റുമതി നടത്താറുള്ളത്. വലിയ വിലയിൽ പച്ചക്കറി വാങ്ങി കയറ്റുമതി ചെയ്യാൻ വ്യപാരികൾക്ക് സാധിക്കാത്തതാണ് ഇതിന്റെ കാരണം.
അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്ന് ചെറിയ ഉള്ളി പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. ഇഞ്ചി കർണാടകയിൽ നിന്നും വെളുത്തുള്ളി ഉത്തർ പ്രദേശിൽ നിന്നും എത്തുന്നു. കേരളത്തിലെ കർഷകർ പ്രാദേശികാടിസ്ഥാനത്തിൽ ഇഞ്ചി കൃഷി ചെയുന്നുണ്ടെങ്കിലും കയറ്റുമതി ചെയ്യാൻ പാകത്തിനില്ല. ദിവസവും ഏകദേശം 5 ടൺ ഇഞ്ചിയും, 10 ടൺ ചെറിയ ഉള്ളിയും, ഒരു ടൺ വെളുത്തുള്ളിയും കയറ്റുമതിയുണ്ടായിരുന്നു, എന്നാലിപ്പോൾ വില കൂടിയതിനെ തുടർന്ന് മിക്ക ദിവസങ്ങളിലും പകുതി പോലും പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നില്ല.
കയറ്റുമതി ചെയ്യുന്ന പച്ചക്കറിക്കളുടെ ഗുണമേന്മയും, രൂപഘടനയും വളരെ പ്രധാനമാണ്, വിപണി നിരക്കിനേക്കാൾ വില കൊടുക്കണമെന്നത്, വ്യാപാരികളെ വലയ്ക്കുന്നു. കിലോയ്ക്ക് 40 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ ഉള്ളിയ്ക്ക് ഇപ്പൊൾ വില 150 മുതൽ 160 രൂപയാണ് വില. ഇഞ്ചി കിലോയ്ക്ക് ഇപ്പോൾ 220 രൂപയാണ് കേരളത്തിൽ, എന്നാൽ നേരത്തെ 30 മുതൽ 40 രൂപ വരെ ആയിരുന്നു വില. 140 മുതൽ 150 രൂപ നിരക്കിലാണ് ഇപ്പോൾ വെളുത്തുള്ളി വിൽക്കുന്നത്, എന്നാൽ ആദ്യം വെറും 70 മുതൽ 80 രൂപ മാത്രമായിരുന്നു വില.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: പിഎം കിസാൻ: അടുത്ത ഗഡു 27 ന്
Pic Courtesy: Pexels.com