കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏതാനും ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു.
2023 ജൂലൈ 27 വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി പിഎസ്‌സി പരീക്ഷകളിൽ മാറ്റമില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ, ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽ ജൂലൈ 27 വരെ നേരിയതോ, മിതമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഞായറാഴ്ച കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ, ജില്ലയിൽ കനത്ത മഴ തുടരുകയും ഏതാനും നദികളിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില കുറയാൻ സാധ്യത: ഓൺലൈനിൽ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കാനൊരുങ്ങി സർക്കാർ
Pic Courtesy: Pexels.com