Updated on: 24 October, 2023 8:25 PM IST
കേരളം നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സംസ്ഥാനമായി മാറും: മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം: കേരളം 2050 തോടെ സീറോ കാര്‍ബണ്‍ എമിഷന്‍ സംസ്ഥാനമായി മാറുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്ത് ഹരിതതീര്‍ഥം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പരമാവധി കാര്‍ബണ്‍ എമിഷന്‍ കുറച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിനായി വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. കരീപ്ര ഗ്രാമപഞ്ചായത്തും വെളിയം ഗ്രാമപഞ്ചായത്തും നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പഞ്ചായത്തുകളായി തിരഞ്ഞെടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ഏകോപനത്തോടെ അനെര്‍ടിന്റെ സാങ്കേതികസഹായം പ്രയോജനപ്പെടുത്തി 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറ ക്വാറിയിലെ ജലം കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് ഹരിത തീര്‍ഥം. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറുകള്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. കുടിവെള്ളത്തിനായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. നവകേരളം പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ ടി എൻ സീമ മുഖ്യ പ്രഭാഷണം നടത്തി. നവകേരളം പദ്ധതി ജില്ലാ കോഡിനേറ്റര്‍ എസ് ഐസക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Kerala will become a net zero carbon emission state: Minister KN Balagopal
Published on: 24 October 2023, 08:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now