Updated on: 10 July, 2023 5:10 PM IST
കേരളത്തിലെ ക്ഷീരമേഖല രാജ്യത്തിന് മാതൃകയെന്ന് ധനമന്ത്രി

കൊല്ലം: കേരളത്തിലെ ക്ഷീരമേഖലയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വെണ്ടാർ ക്ഷീരോത്പാദക സഹകരണ സംഘം ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ക്ഷീരകർഷകരുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലൂടെ കർഷകരുടെ വീട്ടുപടിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നു. ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളിൽ നിന്നും കർഷകരെ സഹായിക്കുന്നതിനായി സര്‍ക്കാർ വിവിധ തരത്തിലുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ കാലോചിതമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും.

കൂടുതൽ വാർത്തകൾ: ബർഗറിൽ നിന്നും തക്കാളി ഔട്ട്; മക്ഡൊണാൾസ് വിഭവങ്ങളിൽ തക്കാളി ഉണ്ടാകില്ല

വെണ്ടാർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ എ.എം.സി.യു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും മൃഗങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് അവ ഭേദമാക്കുന്നതിന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സഹായകരമാകുമെന്നും ക്ഷീര കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കോട്ടയിൽ രാജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, വെണ്ടാർ ക്ഷീര സംഗമം പ്രസിഡന്റ് ബി ഹരികുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് എ എക്സ് ഇ എസ് സുരേഷ് കുമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി എസ് നിഷ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് രഞ്ജിത്ത് കുമാർ, എ അജി, ക്ഷീരവികസന ഓഫീസർ അശ്വതി എസ് നായർ, വാർഡ് അംഗങ്ങളായ ജയകുമാർ, ജി രഘു, വെണ്ടർ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി അജു ബി നായർ, രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Kerala's dairy sector is an example for the country
Published on: 10 July 2023, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now