സംസ്ഥാന നാളികേര വികസന കോർപറേഷൻ്റെ കേരജം വെളിച്ചെണ്ണ വിപണിയിലെത്തിച്ചു. വെളിച്ചെണ്ണയുടെ വിപണനോദ്‌ഘാടനവും ഓൺലൈൻ വിതരണോദ്‌ഘാടനവും മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. സംസ്ഥാനത്തെ പ്രാഥമിക മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ വഴി വാങ്ങുന്ന മികച്ച ഗുണനിലവാരമുള്ള കൊപ്രയിൽ നിന്നാണ് മാർക്കറ്റ്ഫെഡ് ‘കേരജം’ ബ്രാൻഡ് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്. സംഭരിച്ച കൊപ്ര പ്രോസസ്സ് ചെയ്യുന്നത് ആധുനിക ക്രഷിംഗ് യൂണിറ്റിലാണ്. 500 മില്ലി പായ്ക്കുകൾ, 1 ലിറ്റർ പായ്ക്കുകളിൽ കേരജം ലഭ്യമാണ്.
നാളികേര വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി വിപണിയിലെ വ്യാജൻമാരാണെന്ന് മന്ത്രി പറഞ്ഞുവൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നാളികേര വികസന കോർപറേഷന്റെ പുതിയ വെബ്സൈറ്റ് (www.keracorp.org) മേയർ കെ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. എഎം നീഡ്‌സ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഓൺലൈൻ വ്യാപാരം. എഎം നീഡ്‌സിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് കേരജം ഉൽപ്പന്നങ്ങൾ വാങ്ങാം.