രാജ്യത്തെ മൊത്തം ഖാരിഫ് നെൽവിത്ത് വിതയ്ക്കൽ ഇതുവരെയായി 3.38 ശതമാനമായി ഉയർന്നു, എന്നാൽ 4 സംസ്ഥാനങ്ങളിൽ വിതയ്ക്കൽ കുറവാണെന്നും കേന്ദ്ര കൃഷി മന്ത്രലായം രേഖപ്പെടുത്തി. ഈ ഖാരിഫ് സീസണിൽ ഇതുവരെ നെൽവിത്ത് വിതച്ച മൊത്തം വിസ്തൃതി 3.38 ശതമാനം വർധിച്ച് 283 ലക്ഷം ഹെക്ടറിലെത്തി.
രാജ്യത്തെ പ്രധാന ഖാരിഫ് വിളയായ നെല്ല്, വിവിധ സംസ്ഥാനങ്ങളായ ഒഡീഷ, കർണാടക, അസം, ആന്ധ്രാപ്രദേശ് എന്നീവിടങ്ങളിൽ വിതയ്ച്ചത്, ഈ വർഷം വളരെ പിന്നിലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 273.73 ലക്ഷം ഹെക്ടറിലാണ് വിതച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂൺ 1 മുതൽ ഓഗസ്റ്റ് 2 വരെ മൊത്തത്തിൽ മൺസൂൺ 4 ശതമാനം കൂടുതലാണ് ലഭിച്ചത്. എന്നാൽ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 24 ശതമാനം കമ്മി മഴയാണ് രേഖപ്പെടുത്തിയത്.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഒഡീഷയിലെ നെൽകൃഷി 2023-24 ഖാരിഫ് സീസണിൽ, ഓഗസ്റ്റ് 4 വരെ 12.35 ലക്ഷം ഹെക്ടറായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ 16.41 ലക്ഷം ഹെക്ടറായിരുന്നു. ആസാമിലും നെൽകൃഷി 14 ലക്ഷം ഹെക്ടറിൽ നിന്ന് 12.45 ലക്ഷം ഹെക്ടറായി കുറഞ്ഞു, ആന്ധ്രാപ്രദേശിൽ ഇത് 5.48 ലക്ഷം ഹെക്ടറായി കുറഞ്ഞു. കർണാടകയിൽ, ഈ ഖാരിഫ് സീസണിൽ ഓഗസ്റ്റ് 4 വരെ നെൽകൃഷി 2.23 ലക്ഷം ഹെക്ടറായി കുറഞ്ഞു, മുൻ വർഷം ഇതേ കാലയളവിലെ 3.24 ലക്ഷം ഹെക്ടറിൽ നെൽകൃഷി ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വെള്ളക്കെട്ട്, മഴ ശക്തമാവുമെന്ന് അറിയിച്ച് കാലാവസ്ഥ കേന്ദ്രം
Pic Courtesy: Pexels.com